ജയരാജിന്റെ വീരം സിനിമയുടെ ട്രെയിലറിനെ പ്രശംസിച്ച് നടൻ ആമിർ ഖാൻ. ട്രെയിലർ മികച്ചതാണെന്നും കുണാലിനു എല്ലാവിധ ആശംസകൾ നേരുന്നുവെന്നും ആമിർ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. ജയരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ വീരം ഫെബ്രുവരി 24 നാണ് പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ ട്രെയിലർ ഹൃത്വിക് റോഷനാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഒരു ബോളിവുഡ് താരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ ട്രെയിലറായിരുന്നു വീരത്തിന്റേത്.

വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ ചന്തുവിനെ കേന്ദ്രകഥാപാത്രമാക്കിയാണ് വീരം ഒരുക്കിയിരിക്കുന്നത്. ചിത്രം നൂറുകോടി ക്ലബ്ബിലെത്തുമെന്നാണ് സംവിധായകൻ ജയരാജ് പറഞ്ഞിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക. കുനാൽ കപൂർ, ശിവജിത്ത് നന്പ്യാർ, ഡിവിന താക്കൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമേരിക്കൻ സംഗീത സംവിധായകൻ ജെഫ് റോണയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ