ബോളിവുഡ് താരങ്ങൾക്കിടയിൽ ‘ഫാമിലി മാൻ’ ഇമേജ് കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് ആമിർ ഖാൻ. തിരക്കുകൾക്കിടയിലും ഭാര്യ കിരൺ റാവുവിനും മകൻ ആസാദ് റാവുവിനുമൊപ്പം ചെലവഴിക്കാൻ ആമിർ സമയം കണ്ടെത്താറുണ്ട്. മകനും മകന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം പങ്കിടുന്നതിന്റെ രസകരമായ ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിൽ കുട്ടികൾക്കൊപ്പം രസിക്കുന്ന കോമിക് കഥാപാത്രമായാണ് ആമിർ ഖാനെ കാണാനാവുക. ഫ്രഞ്ച് കോമിക് ബുക്കായ ആസ്റ്ററിക്സിലെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയിലാണ് ആമിറും കിരണും ആസാദും. പോരാളിയായ ആസ്റ്ററിക്സിന്റെ വേഷത്തിലാണ് മകൻ ആസാദ്. ആസ്റ്ററിക്സിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ഒബെലിക്സിന്റെ വേഷമാണ് ആമിർ ധരിച്ചിരിക്കുന്നത്. ഒബെലിക്സിന്റെ അരുമ നായ ഡോഗ്മാറ്റിക്സിന്റെ വേഷത്തിൽ ആമിറിന്റെ വളർത്തുനായയും ചിത്രത്തിലുണ്ട്. മന്ത്രവാദിയായ ഗെറ്റാഫിക്സിന്റെ കഥാപാത്രമാണ് കിരണിന് കിട്ടിയിരിക്കുന്നത്. ചിരിയുണർത്തുന്ന ഗെറ്റപ്പാണ് ആമിറിന് ചിത്രങ്ങളിൽ. രസകരമായ ക്യാപ്ഷനുകളോടെയാണ് ആമിർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
Obelix, Dogmatix, Asterix and Getafix the druid! pic.twitter.com/kljq3Q4l6F
— Aamir Khan (@aamir_khan) November 25, 2018
Obelix waits in line for the magic potion, while Asterix is drinking his dose. pic.twitter.com/VwLGhyG7ZT
— Aamir Khan (@aamir_khan) November 25, 2018
And Obelix is refused the magic potion by Getafix!!! pic.twitter.com/e8F4TwrUIZ
— Aamir Khan (@aamir_khan) November 25, 2018
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook