/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-fi.jpg)
/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-3.jpg)
വേർപിരിഞ്ഞാൽ പരസ്പരം ശത്രുതയോടെ പെരുമാറുന്ന ദമ്പതികളെ കണ്ടു ശീലിച്ചവർക്ക് ആമിർ ഖാൻ ഒരു കൗതുകമാവും. മുൻഭാര്യമാരായ റീന ദത്തയും കിരൺ റാവുവുമൊക്കെയായി വളരെ സൗഹാർദ്ദപരമായ ബന്ധമാണ് ആമിർ ഖാൻ പുലർത്തുന്നത്.
/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-4.jpg)
ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി സുപ്രീം കോടതിയിൽ വെള്ളിയാഴ്ച നടന്ന ലാപത ലേഡീസിന്റെ പ്രദർശനത്തിൽ തുടർന്നു നടന്ന സംവാദത്തിലും കിരൺ റാവുവിനൊപ്പം ആമിർ ഖാനും പങ്കെടുത്തിരുന്നു.
/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-5.jpg)
വളരെ സൗഹൃദപൂർവ്വം പെരുമാറുന്ന ആമിറിനെയും കിരണിനെയുമാണ് വേദിയിൽ കണ്ടത്.
/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-6.jpg)
സുപ്രീം കോടതിയുടെ 75-ാം വാർഷികത്തോടു അനുബന്ധിച്ചാണ് കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിട സമുച്ചയത്തിൽ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. സുപ്രീം കോടതി ജഡ്ജിമാരും അവരുടെ ജീവിത പങ്കാളികളും രജിസ്ട്രിയിലെ അംഗങ്ങൾക്കും വേണ്ടിയായിരുന്നു പ്രത്യേക പ്രദർശനം സംഘടിപ്പിക്കപ്പെട്ടത്.
/indian-express-malayalam/media/media_files/aamir-khan-kiran-rao-latest-1.jpg)
കിരൺ റാവു സംവിധാനം ചെയ്ത ലാപത ലേഡീസിന്റെ നിർമ്മാണം നിർവ്വഹിച്ചത് ആമിർ ഖാൻ ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.