‘ഞങ്ങൾ സന്തുഷ്ടരാണ്; ഇപ്പോഴും ഒരു കുടുംബമെന്ന് പറയാൻ ആഗ്രഹിക്കുന്നു; പ്രാർത്ഥിക്കുക;’ ആമിർ ഖാനും കിരൺ റാവുവും

ഞങ്ങളുടെ ബന്ധം മാറി, പക്ഷേ ഞങ്ങൾ ഇപ്പോഴും ഒരു വിധത്തിൽ ഒരുമിച്ചാണ്. ഞങ്ങളുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുക,” ആമിർ ഖാനും കിരൺ റാവുവും പറഞ്ഞു

aamir khan divorce, aamir khan, aamir khan kiran rao divorce, aamir khan second wife, aamir khan kiran rao son, kiran rao, aamir khan kids, aamir khan divorces kiran rao, aamir khan news, bollywood divorces, ആമിർ ഖാൻ, അമീർ ഖാൻ, ആമിർഖാൻ, അമീർഖാൻ, കിരൺ റാവു, വിവാഹ മോചനം, ie malayalam

ശനിയാഴ്ചയാണ് ആമിർ ഖാനും കിരൺ റാവുവും തങ്ങൾ വിവാഹ ബന്ധം വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. വിവാഹ മോചനത്തെക്കുറിച്ച് ഇരുവരും തങ്ങളുടെ ആരാധകരോട് സംസാരിക്കുന്ന ഒരു വീഡിയോയും പങ്കു വച്ചിട്ടുണ്ട്.

പാനി ഫൗണ്ടേഷന്റെ യൂട്യൂബ് പേജിൽ പങ്കിട്ട വീഡിയോയിലാണ് അവർ ഹിന്ദിയിൽ ആരാധകരുമായി സംസാരിക്കുന്നത്. ആമിർ, കിരൺ എന്നിവരും ‘സത്യമേവ ജയതേ’ എന്ന ഷോയ്ക്ക് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരും ചേർന്ന് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമാണ് പാനി ഫൗണ്ടേഷൻ.

“ഞങ്ങൾ രണ്ടുപേരും അങ്ങേയറ്റം സന്തുഷ്ടരാണെന്നും ഇപ്പോഴും ഒരു കുടുംബമാണെന്നും പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ബന്ധം മാറി, പക്ഷേ ഞങ്ങൾ ഇപ്പോഴും ഒരു വിധത്തിൽ ഒരുമിച്ചാണ്. പാനി ഫൗണ്ടേഷൻ ഞങ്ങളുടെ കുട്ടിയായ ആസാദിനെപ്പോലെയാണ്. അതിനാൽ ഞങ്ങൾ എല്ലായ്പ്പോഴും ഒരു കുടുംബമായി ഒരുമിച്ച് താമസിക്കും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുക. ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് അത്രയേയുള്ളൂ,” ആമിർ പറഞ്ഞു.

Read More: കാളിദാസിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ തോന്നി; വിദ്യാ ബാലന്‍ പറയുന്നു

“ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ജീവിതകാലം മുഴുവൻ അനുഭവങ്ങളും സന്തോഷവും ചിരിയും എല്ലാം പങ്കുവച്ചു. ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലുമാണ് വളർന്നത്. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു – ഇനി ഭാര്യാഭർത്താക്കന്മാരായിട്ടല്ല, മറിച്ച് പരസ്പരം മാതാപിതാക്കളായി, കുടുംബമായി..” കിരൺ റാവുവും ആമിർ ഖാനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

കിരാനും ആമിറും 2005 ഡിസംബർ 28 നാണ് വിവാഹിതരായത്. റീന ദത്തയായിരുന്നു അതിന് മുൻപുള്ള ആമിറിന്റെ ജീവിത പങ്കാളി. 2002 ൽ അവർ വിവാഹമോചനം നേടി. ജാനെ തു… യാ ജാനെ നാ, പീപ്ലി ലൈവ്, ധോബി ഘട്ട്, ഡൽഹി ബെല്ലി , തലാഷ്, ദംഗൽ തുടങ്ങിയ ചിത്രങ്ങൾ ആമിറും കിരണും സംയുക്തമായി നിർമിച്ചിരുന്നു.

Read More: ചിത്രാജീ, നിങ്ങൾ ഒരു റോക്ക്സ്റ്റാർ; എ ആർ റഹ്മാന്റെ പ്രശംസ

“കുറച്ചുനാൾ മുമ്പ് ഞങ്ങൾ ആസൂത്രിതമായ ഒരു വേർപിരിയൽ ആരംഭിച്ചു, ഇപ്പോൾ അത് ഔപചാരികമാക്കണമെന്ന് കരുതുന്നു. വേറിട്ട് ജീവിക്കുന്നു, എന്നാൽ ഒരു വിപുലീകൃത കുടുംബം പോലെ ഞങ്ങളുടെ ജീവിതം പങ്കിടുന്നു. ഞങ്ങളുടെ മകൻ ആസാദിനോട് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരുന്നു, അവനെ ഒരുമിച്ച് വളർത്തും. സിനിമകൾ, പാനി ഫൗണ്ടേഷൻ, ഞങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് പ്രോജക്റ്റുകൾ എന്നിവയിൽ സഹകാരിച്ച് ഞങ്ങൾ തുടരും,” ആമിറും കിരണും പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aamir khan and kiran rao after divorce announcement pray for our happiness

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express