ബോളിവുഡ് നടനും സംവിധായകനുമായ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ 25-ാം ജന്മദിനമായിരുന്നു ഇന്നലെ. മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിർ ഖാനും ആദ്യഭാര്യ റീന ദത്തയും ഒത്തുചേർന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിംഗ് പൂളിനരികെയായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. സ്വിം സ്യൂട്ടിൽ കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
ചിത്രത്തിൽ ഇറയ്ക്ക് ഒപ്പം ആമിറിനെയും റീന ദത്തയേയും കാണാം. ആമിറിന്റെ രണ്ടാം ഭാര്യ കിരൺ റാവുവിലുള്ള മകൻ ആസാദ് റാവു ഖാനും ഇറയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഫിറ്റ്‌നസ് പരിശീലകനും ഇറയുടെ ബോയ്ഫ്രണ്ടുമായ നൂപുര്‍ ശിഖരേയും ഇറയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.
2019ല്‍ സംവിധാന രംഗത്ത് ഇറ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയിൽ സജീവമാകാനാണ് ഇറയുടെയും ശ്രമം.
1986 ഏപ്രിൽ 18നാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രത്തിന്റെ നിർമാതാവും റീനയായിരുന്നു. 2002ൽ ആമിറും റീനയും വിവാഹമോചനം നേടി. വിവാഹമോചനം നേടിയെങ്കശ്ചലും ആമിറും റീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
2005 ഡിസംബർ 28ന് ആമിർ ഖാൻ അസിസ്റ്റന്റ് ഡയറക്ടറായ കിരൺ റാവുവിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്. സറോഗസിയിലൂടെയാണ് ആസാദ് റാവുവിന്റെ ജനനം. കഴിഞ്ഞ ജൂലൈയിൽ ആമിറും കിരണും വേർപിരിഞ്ഞതായി സംയുക്തപ്രസ്താവനയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.