കൊറോണ പോരാട്ടത്തിനായി സംഭാവനകളുമായി ആമിർഖാനും അജിത്തും

പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും റിലീഫ് ഫണ്ടിലേക്ക് സംഭാവനകൾ നൽകിയിരിക്കുകയാണ് താരങ്ങൾ

Ajith Aamir Khan

ലോകം മുഴുവൻ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോൾ. സർക്കാരും ആരോഗ്യപ്രവർത്തരും മുന്നോട്ട് വയ്ക്കുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചും ലോക്‌ഡൗണിനോട് സഹകരിച്ചും മുന്നോട്ടുപോവുകയാണ് ജനങ്ങൾ. കൊറോണ വൈറസ് പ്രതിരോധപ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും റിലീഫ് ഫണ്ടിലേക്ക് സംഭാവനകൾ നൽകാനായി സൂപ്പർതാരങ്ങളും രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

നടൻ അജിത്ത് ഒന്നര കോടി രൂപ കൊറോണപോരാട്ടത്തിലേക്കായി സംഭാവന ചെയ്തു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിലൊന്ന്. 50 ലക്ഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കും 50 ലക്ഷം പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും താരം സംഭാവന ചെയ്തു. 25 ലക്ഷം രൂപ ദിവസവേതനക്കാരായ എഫ്ഇഎഫ്എസ്ഐ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടിയും അജിത്ത് മാറ്റിവെച്ചു.

പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്കും ബോളിവുഡ് താരം ആമിർ ഖാനും പണം നൽകി. ഒപ്പം ദിവസവേതന തൊഴിലാളികൾക്കായും ആമിർഖാൻ പണം നീക്കിവെച്ചു.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, രൺവീർ സിംഗ്, വിക്കി കൗശൽ, കത്രീന കൈഫ്, വരുൺ ധവാൻ, കരൺ ജോഹർ, സാറാ അലി​ഖാൻ, ആലിയ ഭട്ട്, അനുഷ്ക ശർമയും തെന്നിന്ത്യൻ താരങ്ങളായ പ്രഭാസ്, പവൻ കല്യാൺ, ചിരഞ്ജീവി, ശിവകാർത്തികേയൻ എന്നിവരും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് പണം സംഭാവന നൽകിയിരുന്നു.

Read more: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം ഓഫീസ് വിട്ടുനൽകി കിങ് ഖാൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Aamir khan ajith donates to pm cares fund to help fight coronavirus

Next Story
ലോക്ക്ഡൗൺ കാലത്ത് ആരാധികയ്ക്കായി ആയുഷ്മാൻ ഖുറാന ചെയ്തത്ayushmaan khurana
The moderation of comments is automated and not cleared manually by malayalam.indianexpress.com