scorecardresearch

പ്രണയം, ലൈംഗികത, മയക്കുമരുന്ന്; അച്ഛനുമായി സംസാരിച്ച വീഡിയോക്ക് ലഭിച്ചത് വിദ്വേഷ കമന്റുകളെന്ന് ആലിയ കശ്യപ്

കഴിഞ്ഞ മാസമാണ് യൂട്യൂബ് വീഡിയോകൾ ചെയ്യാറുള്ള ആലിയ തന്റെ ആരാധകരുടെ ചോദ്യങ്ങൾ അച്ഛനോട് ചോദിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്

കഴിഞ്ഞ മാസമാണ് യൂട്യൂബ് വീഡിയോകൾ ചെയ്യാറുള്ള ആലിയ തന്റെ ആരാധകരുടെ ചോദ്യങ്ങൾ അച്ഛനോട് ചോദിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്

author-image
Entertainment Desk
New Update
പ്രണയം, ലൈംഗികത, മയക്കുമരുന്ന്; അച്ഛനുമായി സംസാരിച്ച വീഡിയോക്ക് ലഭിച്ചത് വിദ്വേഷ കമന്റുകളെന്ന് ആലിയ കശ്യപ്

അച്ഛൻ അനുരാഗ് കശ്യപിനോടൊപ്പം വീഡിയോ ചെയ്ത ശേഷം ലഭിച്ചത് പരുഷമായ കമന്റുകളെന്ന് ആലിയ കശ്യപ്. പ്രണയം, ലൈംഗീകത, മയക്കുമരുന്ന്, ആർത്തവം എന്നതിനെ കുറിച്ചു സംസാരിച്ച വീഡിയോയിൽ ചിലർ വിദ്വേഷ കമന്റുകളാണ് നൽകിയതെന്ന് ആലിയ പറഞ്ഞു. ഇത്തരം കാര്യങ്ങൾ അച്ഛനും മകളും തമ്മിൽ സംസാരിക്കുന്നത് ശരിയല്ലന്ന് കരുതുന്നവരാണ് അതെന്നും ആലിയ വ്യക്തമാക്കി.

Advertisment

കഴിഞ്ഞ മാസമാണ് യൂട്യൂബ് വീഡിയോകൾ ചെയ്യാറുള്ള ആലിയ തന്റെ ആരാധകരുടെ ചോദ്യങ്ങൾ അച്ഛനോട് ചോദിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്. വിവാഹേതര ലൈംഗിക ബന്ധവും അതുമൂലം ഗർഭിണിയാകുന്നതും, ആലിയ മയക്കുമരുന്ന് ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്.

ഒരുപാട് പേർ ഇത്രയും പുരോഗമനപരമായി സംസാരിക്കുന്ന അച്ഛനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞപ്പോൾ, മറുവശത്ത് അതുമായി യോജിക്കാൻ കഴിയാത്ത ആളുകളും ഉണ്ടായി എന്ന് ആലിയ പറഞ്ഞു. സൂം ചാനലിലെ 'ബൈ ഇൻവൈറ്റ് ഒൺലി' എന്ന പരിപാടിയിലാണ് ആലിയയുടെ വെളിപ്പെടുത്തൽ.

ചില ആളുകൾ കമന്റ് ബോക്സിൽ വന്നു, നിങ്ങൾക്ക് എങ്ങനെയാണ് അച്ഛനോട് ഇതെല്ലാം സംസാരിക്കാൻ സാധിക്കുന്നത് ലജ്ജയിലെ? എന്ന് വരെ ചോദിച്ചുവെന്ന് ആലിയ പറയുന്നു. "ഏതു തരം ആളുകളാണ് എന്റെ ചാനലിലേക്ക് വന്നതെന്ന് അറിയില്ല.. മുഴുവൻ വിദ്വേഷ കമന്റുകളായിരുന്നു" ആലിയ പറഞ്ഞു.

Advertisment

Also read: വാഹനാപകടം; നടി യാഷിക അത്യാസന്ന നിലയിൽ

കഴിഞ്ഞ വർഷം അനുരാഗ് കശ്യപിനെതിരെ വന്ന 'മീ ടൂ' ആരോപണത്തെ കുറിച്ചും മകൾ പ്രതികരിച്ചു. "മീ ടൂ ആരോപണങ്ങൾ എന്നെ വളരെയധികം അലട്ടിയിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവം ആളുകൾ തെറ്റായി മനസിലാകുന്നതാണ് എന്നെ അലട്ടുന്നത്. ആളുകൾ അദ്ദേഹം ഭയങ്കരനാണെന്ന് കരുതുന്നു, പക്ഷേ എന്നോട് അടുപ്പമുള്ള ആരോടെങ്കിലും ചോദിക്കുക, അവർ പറയും, നിങ്ങൾ കണ്ടുമുട്ടുന്ന ഏറ്റവും സൗമ്യനായ പാവക്കുട്ടിയാണ് അദ്ദേഹമെന്ന്," ആലിയ പറഞ്ഞു.

Anurag Kashyap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: