മലയാളികളുടെ മനസ്സിൽ എന്നും ആവേശം ഉണർത്തുന്ന കഥാപാത്രമാണ് സ്ഫടികത്തിലെ ആട് തോമ. തിയേറ്ററുകളെ ത്രസിപ്പിച്ച ആട് തോമയുടെ ആക്ഷൻ സീനുകൾ മലയാളിക്ക് മറക്കാൻ കഴിയില്ല. എന്നാല്‍ ഈ സീന്‍ വീണ്ടും മറ്റൊരു ചിത്രത്തിലൂടെ പുനര്‍ജനിച്ചിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നതാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോ.

ഗരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തിന്റെ ടീസറിലാണ് ഈ ദൃശ്യങ്ങളുള്ളത്. എന്നാല്‍ ഈ ദൃശ്യങ്ങളിലുള്ളത് മോഹന്‍ലാല്‍ അല്ല. സ്ഫടികത്തിലെ ആടുതോമയുടെ കുട്ടിക്കാലം അവതരിപ്പിച്ച രൂപേഷ് ആണ്.

രൂപേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സ്‌ഫടികം എന്നും എന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരിൽ ഇങ്ങനെ ഒന്ന് അഭിനയിക്കാൻ പറ്റിയത് ഞാൻ വലിയൊരു ഭാഗ്യമായി കാണുന്നു. ലാലേട്ടൻ ചെയ്തപോലെ എനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തിൽ ചെയ്യാൻ പറ്റില്ലെന്ന് നന്നായറിയാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ