സംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഫിബിയാണ് വധു. ഇന്നായിരുന്നു വിവാഹം. തന്റെ ഫെയ്സ്ബുക്ക് പേജിൽ മിഥുൻ വിവാഹത്തിന്റെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

ജയസൂര്യ നായകനായ ‘ആട്’ ചിത്രത്തിന്റെ സംവിധായകനാണ്. ജയസൂര്യ വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആൻ മരിയ കലിപ്പിലാണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രം വൻ ഹിറ്റായിരുന്നു. അലമാരയാണ് മിഥുന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആട് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ മിഥുൻ. നിവിനും നസ്രിയയും ജോഡികളായെത്തിയ ഓം ശാന്തി ഓശാനയുടെ തിരക്കഥ എഴുതിയതും മിഥുനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ