/indian-express-malayalam/media/media_files/2026/01/11/aadu-3-movie-wrap-2026-01-11-15-06-20.jpg)
മലയാള സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള 'ആട്' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം വരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ഷാജി പാപ്പൻ വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' 127 ദിവസത്തെ നീണ്ട ചിത്രീകരണത്തിന് ശേഷം പാക്കപ്പ് ആയിരിക്കുന്നു.
Also Read: ഉണ്ണിയും ഗാഥയും മുതൽ മലരും ജോർജും വരെ; മലയാളി കാത്തിരുന്ന കല്യാണങ്ങൾ
ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവലാണ് ചിത്രം പാക്കപ്പ് ആയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 5 ഷെഡ്യൂളുകളിലായി ഒൻപത് മാസമെടുത്താണ് ഈ ബിഗ് ബജറ്റ് ചിത്രം പൂർത്തിയാക്കിയത്. "127 ദിവസങ്ങൾ, അഞ്ച് ഷെഡ്‌യൂളുകൾ, ഒൻപത് മാസങ്ങൾ. ആട് 3 യുടെ ഷൂട്ടിംഗ് അവസാനിച്ചു. മാർച്ച് 19ന് ഞങ്ങൾ തിയേറ്ററുകളിലെത്തും," മിഥുൻ കുറിച്ചു.
Also Read: ബോക്സ് ഓഫീസിലെ ചക്രവർത്തി പ്രഭാസ് തന്നെ; ചരിത്രം തിരുത്തി 'രാജാ സാബ്'
വെറുമൊരു കൊമേഴ്സ്യൽ സിനിമ എന്നതിലുപരി ഒരു എപിക്-ഫാന്റസി ചിത്രമായാണ് 'ആട് 3' അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയത്തിൽ ടൈം ട്രാവൽ കൂടി ഉൾപ്പെടുന്നുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും, 'മാളികപ്പുറം', '2018' തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളിലെ വമ്പൻ താരനിര തന്നെ മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.
Also Read: ഹൃത്വിക് റോഷന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
ജയസൂര്യ, വിനായകൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിജയ് ബാബു , ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഷാൻ റഹ്‌മാൻ സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും നിർവ്വഹിക്കും.
മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഷാജി പാപ്പനും സംഘവും എത്തും. മുമ്പത്തെ രണ്ട് ഭാഗങ്ങളും തിയേറ്ററിൽ ഉണ്ടാക്കിയ ഓളത്തേക്കാൾ വലുതായിരിക്കും മൂന്നാം ഭാഗമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വിഷ്വൽ ഇഫക്റ്റ്സുകൾക്കും ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്.
Also Read: പൂര്‍ണനഗ്നനായി മരം കയറ്റം, മഞ്ഞു പുതച്ച് ഉറക്കം; സാഹസികതയുമായി വിദ്യുത് ജംവാൾ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us