scorecardresearch

Aadu 3 Trailer: പൂരം കൊടിയേറി മക്കളേ... കപ്പ്‌ തൂക്കാൻ പാപ്പനും പിള്ളേരും എത്തി; 'ആട് 3' ട്രെയിലർ

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്

പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്

author-image
Entertainment Desk
New Update

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായ "ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡി"ന്റെ ട്രെയിലർ പുറത്തിറക്കി. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ആയാണ് ഒരുക്കിയിരിക്കുന്നത്. ജയസൂര്യ നായകനാകുന്ന ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 

Advertisment

മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. 

Also Read: 500 കോടി തികയണം, എങ്കിലേ സിനിമ കാണൂ; സുനിൽ ഷെട്ടിയുടെ വിചിത്രമായ ശപഥത്തിനു പിന്നിൽ ഇതാണ്

Advertisment

വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ആട് 3ന്റെ കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

Also Read: ഭീമനായി മോഹൻലാലും ഭീഷ്മരായി മമ്മൂട്ടിയും വന്നിട്ടും സീൻ തൂക്കി ശകുനി; ഞെട്ടിച്ച് മലയാളത്തിന്റെ 'മഹാഭാരതം'

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. "ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്" എന്ന ടൈറ്റിൽ ടാഗ് ലൈൻ, ചിത്രത്തിന്റെ അവസാന ഭാഗത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകും എന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

Read More: 2.30 കോടി ബജറ്റ്, നേടിയത് 25 കോടി! മമ്മൂട്ടിയുടെ കരിയറിലെ വിസ്മയമായി മാറിയ സിനിമയാണിത്

Vinayakan Jayasurya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: