മലയാള സിനിമാ പ്രേക്ഷകരെ ഏറെ രസിപ്പിക്കുകയും വേറിട്ട സിനിമ ആസ്വാദനം സമ്മാനിക്കുകയും ചെയ്ത ആട് സീരീസിൽ പുതിയ സിനിമ എത്തുന്നു. സീരിസിലെ മൂന്നാമത്തെ ചിത്രത്തിനു ‘ആട് 3’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഹിറ്റ് ചേരുവകളില്‍ മാറ്റമൊന്നുമില്ലാതെയാണ് ആടിന്റെ മൂന്നാം ഭാഗവും തയ്യാറാക്കുന്നത്. ഷാജി പാപ്പനായി ജയസൂര്യയും ഡ്യൂഡായി വിനായകനും അറക്കല്‍ അബുവായി സൈജു കുറുപ്പുമൊക്കെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വിജയമായിരുന്നു ആട് രണ്ടാം ഭാഗം.
Read Also: ഏത് കഠിനാസനങ്ങളും ശിൽപയ്ക്ക് ‘സുഖാസനം’
ആട് മൂന്നാം ഭാഗം ചെയ്യുന്നതായി മിഥുൻ മാനുവൽ തോമസ് നേരത്തെ പറഞ്ഞിരുന്നു. ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും ഒരുക്കുക എന്നാണ് സംവിധായകന് മിഥുൻ നേരത്തെ അറിയിച്ചിരുന്നത്. എത്ര മെനക്കെട്ടിട്ടാണേലും ഇത് ത്രീഡിയില്‍ തന്നെ ചെയ്യുമെന്നും മിഥുൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ സിനിമകൾക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ നിരവധി ട്രോളുകളാണ് ഇപ്പോഴും പ്രചരിക്കുന്നത്. ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രവും സെെജു കുറുപ്പിന്റെ അറയ്ക്കൽ അബു എന്ന കഥാപാത്രവും ഏറെ ജനശ്രദ്ധ നേടിയവയാണ്.
വിജയ് ബാബു തന്നെയാണ് ‘ആട് 3’ നിർമിക്കുന്നത്. ഷാൻ റഹ്മാൻ ആയിരിക്കും സംഗീതം.