scorecardresearch
Latest News

ഷാജി പാപ്പന്റെ കട്ട ഫാൻ നൽകിയ സമ്മാനം ജയസൂര്യയെ ശരിക്കും ഞെട്ടിച്ചു!

ഷാജി പാപ്പന്റെ കട്ട ഫാനായ വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാർ നൽകിയ സമ്മാനം ഫെയ്സ്ബുക്കിലൂടെ ജയസൂര്യയാണ് ആരാധകർക്കായി പങ്കുവച്ചത്

ഷാജി പാപ്പന്റെ കട്ട ഫാൻ നൽകിയ സമ്മാനം ജയസൂര്യയെ ശരിക്കും ഞെട്ടിച്ചു!

തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് മുന്നേറുന്ന ഷാജി പാപ്പന് ആരാധകൻ നൽകിയ സമ്മാനം കണ്ട് ജയസൂര്യ പോലും ഞെട്ടി. ‘ആട് ഒരു ഭീകര ജീവിയാണ്’ ആദ്യ ഭാഗം തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ഷാജി പാപ്പനും കൂട്ടാളികളും യുവാക്കള്‍ക്കിടയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടു തന്നെ യുവാക്കള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു ‘ആട് 2’ വിനുവേണ്ടി. രണ്ടാം വരവിലും ഷാജി പാപ്പനെ ആരാധകർ ഏറ്റെടുത്തതിന്റെ സന്തോഷം ജയസൂര്യ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ഷാജി പാപ്പന്റെ കടുത്ത ആരാധകരിൽ ഒരാൾ നൽകിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ജയസൂര്യ. കോഴി മുട്ടയ്ക്ക് അകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തു വച്ചിരിക്കുന്നു. ഷാജി പാപ്പന്റെ കട്ട ഫാനായ വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാർ നൽകിയ സമ്മാനം ഫെയ്സ്ബുക്കിലൂടെ ജയസൂര്യയാണ് ആരാധകർക്കായി പങ്കുവച്ചത്.

ആട് 2 ചിത്രത്തിന്റെ ആദ്യഭാഗം പരാജയപ്പെടുത്തിയവർക്ക് ജയസൂര്യ നേരത്തെ നന്ദി അറിയിച്ചിരുന്നു. ”ചിത്രം പരാജയപ്പെടുത്തിയതിന് നന്ദി അറിയിക്കാന്‍ കാരണമുണ്ട്. സിനിമയുടെ ഒന്നാം ഭാഗം ഹിറ്റായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കില്ലായിരുന്നു. പൊട്ടിയ പടത്തിന്റെ രണ്ടാം ഭാഗം വരുന്നതും അത് വന്‍ ഹിറ്റാകുന്നതും ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. പ്രേക്ഷകരുടെ നിര്‍ബന്ധപ്രകാരം നിര്‍മ്മിച്ച സിനിമയാണ് ആട് 2. ഇതുവരെ ചിത്രം കണ്ടിട്ടില്ലാത്തവര്‍ ക്ലാസ് കട്ട് ചെയ്തിട്ടാണെങ്കിലും സിനിമ കാണണമെന്നും” ജയസൂര്യ പറഞ്ഞു.

രണ്ടാംഭാഗം തിയേറ്ററുകളിലെത്തിയ ആദ്യം ദിനം മുതല്‍ക്കു തന്നെ മികച്ച അഭിപ്രായമായിരുന്നു. യുവാക്കളുടേയും കുടുംബപ്രേക്ഷകരുടേയും പ്രോത്സാഹനത്തോടെ ചിത്രം മുന്നേറുകയാണ്. നിരവധി തിയേറ്ററുകളില്‍ രാത്രി വൈകിയുള്ള സ്‌പെഷ്യല്‍ ഷോസും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Aadu 2 shaji pappan fan given surprise gift to jayasurya

Best of Express