തിയറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത ആട് 2 വിജയകരമായി പ്രദർശനം തുടരുകയാണ്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാൻ എന്ന കഥാപാത്രത്തെ മലയാളികൾ ഹൃദയത്തിൽ ഏറ്റിക്കഴിഞ്ഞു. ജയസൂര്യക്കൊപ്പം ആ ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും കുടുംബപ്രക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രകടനംകൊണ്ട് ഏറ്റവും ശ്രദ്ധപിടിച്ച്പറ്റിയ മറ്റൊരു താരമാണ് വിനായകൻ.

ദാമോദരൻ ഉണ്ണി മകൻ ഡിൽമൻ ഇടക്കൊച്ചിയെന്നെ കഥാപാത്രത്തെ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഡ്യൂഡിന്റെ കലിപ്പ് എൻട്രിക്കാണ് തിയറ്ററുകളിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചത്. തന്നെ ദ്രോഹിച്ച തമിഴ് മുതലാളിയെ ഇടിച്ചിട്ട് വീണ്ടും അധോലോകത്തിലേക്ക് പോകുന്ന ഡ്യൂഡിന്റെ പോക്ക് ഏവരെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്. ഡി ഈസ് മൈ എന്റർടെയ്ന്റ്മെന്റ് എന്ന ഡയലോഗും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഈ സീൻ ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഡ്യൂഡും സംഘവും ജോലി ചെയ്തിരുന്ന ഹോട്ടൽ ബോംബിട്ട് തകർക്കുന്ന രംഗം ലൈവായാണ് ചിത്രീകരിച്ചത്. വിനായകൻ ബോംബ് എറിയുമ്പോൾ ഹോട്ടൽ പൊട്ടിത്തെറിക്കുകയാണ്. വൻ ശബ്ദത്തോടെയാണ് ഹോട്ടൽ തീഗോളമായി മാറുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ