മിഥുന്‍ മാനുവല്‍ തോമസിന്റെ ആദ്യ സംവിധാന സംരംഭം ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം അടുത്തമാസം ചിത്രീകരണം ആരംഭിക്കും. നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയതു പോലെ ക്രിസ്തുമസിന് തിയേറ്റുകളില്‍ ചിത്രം റിലീസ് ചെയ്യും. ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസാണ് ആട് 2 നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഒന്നാംഭാഗം തീയേറ്ററുകളില്‍ കാര്യമായ ചലനമൊന്നും സൃഷ്ടിച്ചില്ലെങ്കിലും ഡിവിഡിയും ടോറന്റും വഴി വലിയ ഹിറ്റ് ആയതാണ്. നായകകഥാപാത്രം, ജയസൂര്യ അവതരിപ്പിച്ച ‘ഷാജിപാപ്പനും’ വളരെയധികം സ്വീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിന് പിന്നീട് ലഭിച്ച പ്രേക്ഷകപ്രതികരണം പരിഗണിച്ച് ഒരു രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ച് സംവിധയകന്‍ മിഥുന്‍ നേരത്തേ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ