താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ഇക്കഴിഞ്ഞ ജനുവരി 26നാണ് തിയേറ്ററുകളില്‍ എത്തിയത്. ‘രാജാവിന്റെ മകനെ’ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ വരവേറ്റത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, ഗള്‍ഫിലെ തിയേറ്ററുകളിലും പ്രണവിന്റെ ആദി എത്തി. ബഹ്‌റൈനിലെ തിയേറ്ററില്‍ ആദികാണാനെത്തിയ ആരാധകരുടെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ആദിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ജീത്തു ജോസഫാണ് ആദി സംവിധാനം ചെയ്തിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ വിജയാഘോഷവും അതിനിടെ നടന്നു. ആന്റണി പെരുമ്പാവൂര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിരുന്നെങ്കിലും പ്രണവ് എവിടെയെന്നാണ് എല്ലാവരുടേയും ചോദ്യം.

ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പേ പ്രണവ് മോഹന്‍ലാല്‍ ഹിമാല യാത്രയ്ക്കു പോയിരുന്നു. ഹിമാലയത്തില്‍ നിന്നുള്ള പ്രണവിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ