Five lesser known facts about Amala Paul: മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
Read Also: ‘വിവാദ ബെൻസ്’ വിറ്റെന്ന് അമല പോൾ
‘ആടൈ’ ആണ് അമല പോളിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ആടൈയിലെ അമലയുടെ നഗ്ന രംഗങ്ങൾ ഏറെ വിവാദമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി തന്റേതായ ഇടം നേടിയെടുത്ത അമല പോളിനെക്കുറിച്ച് അധികം ആരും അറിയാത്ത 5 കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
മഹാനടി
നടി സാവിത്രിയുടെ ജീവിതം വരച്ചുകാട്ടിയ ചിത്രമായിരുന്നു ‘മഹാനടി’. കീർത്തി സുരേഷാണ് ചിത്രത്തിൽ സാവിത്രിയായി വേഷമിട്ടത്. ചിത്രം വൻഹിറ്റാവുകയും കീർത്തിയെ അഭിനന്ദിച്ച് നിരവധി സിനിമാ പ്രവർത്തകർ രംഗത്തുവരികയും ചെയ്തു. സാവിത്രിയുടെ വേഷം ചെയ്യാൻ ആദ്യം അണിയറ പ്രവർത്തകർ സമീപിച്ചത് അമല പോളിനെയായിരുന്നു. പക്ഷേ വ്യക്തിപരമായ കാരണങ്ങളാൽ അമല പോൾ ചിത്രം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
സിനിമയിലെത്തിയത് 19-ാം വയസിൽ
19-ാം വയസിലാണ് അമല പോൾ സിനിമയിൽ അഭിനയിക്കുന്നത്. സംവിധായകൻ ലാൽ ജോസിന്റെ ‘നീലത്താമര’ ആണ് അമലയുടെ ആദ്യ ചിത്രം. അതിൽ ബീന എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിച്ചത്. അന്ന് അമലയ്ക്ക് പ്രായം 19. പിന്നീട് ഇങ്ങോട്ട് തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി മോഹൻലാൽ, ഫഹദ് ഫാസിൽ, ധനുഷ്, വിജയ്, രാം ചരൺ, നാഗചൈതന്യ അടക്കം മുൻനിര താരങ്ങളുടെ നായികയായി.
24-ാം വയസിൽ വിവാഹം
കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഏവരെയും അതിശയിപ്പിച്ചുകൊണ്ട് 24-ാം വയസിൽ അമല പോൾ വിവാഹിതയായത്. സംവിധായകൻ എ.എൽ.വിജയ്‌യെയാണ് അമല വിവാഹം ചെയ്തത്. പക്ഷേ ഒരു വർഷം തികയും മുൻപേ ഇരുവരും വേർപിരിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
പുതിയ ബോയ്ഫ്രണ്ട്
വിവാഹ ബന്ധം വേർപെടുത്തിയ അമലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ അമല ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. പക്ഷേ ‘ആടൈ’ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ അമല ഇതിനെക്കുറിച്ച് പറയുകയുണ്ടായി. തന്റെ ബോയ്ഫ്രണ്ട് വളരെ സത്യസന്ധമായി തന്റെ സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങൾ പറയാറുണ്ടെന്ന് അമല അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, സിനിമാ മേഖലയ്ക്ക് പുറത്തുനിന്നുള്ളൊരാളാണ് അമലയുടെ ബോയ്ഫ്രണ്ടാണെന്നാണ് വിവരം.
View this post on Instagram
The Mirage Andretta Shoot Photographed by @rishabh_malik04 Models: Winter and AP
അമല പോൾ അനഘയായി
അമല പോൾ തന്റെ പേര് ഒരു തവണ മാറ്റിയിരുന്നു. കരിയറിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയാണ് അനഘ എന്ന പേര് അമല സ്വീകരിച്ചത്. പക്ഷേ പേര് മാറ്റിയിട്ടും മാറ്റങ്ങൾ ഒന്നും ഉണ്ടാകാത്തതോടെ ആ പേര് ഉപേക്ഷിച്ച് വീണ്ടും അമല പോളായി.
Read Also: സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ച സമയത്താണ് ‘ആടൈ’ എന്നെ തേടിയെത്തിയത്: അമല പോൾ