വിവാദങ്ങള്‍ക്കൊടുവില്‍ റിമാ കല്ലിങ്കല്‍-സുരാജ് വെഞ്ഞാറമൂട് ടീം ഒരുമിക്കുന്ന ആഭാസത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തിനും വിവാദത്തിനും ശേഷമാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.

ആക്ഷേപ ഹാസ്യത്തില്‍ തയ്യാറാക്കുന്ന സിനിമയുടെ ട്രെയിലറില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ മിക്കതും പ്രതിപാദിക്കുന്നുണ്ട്. ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിംഗ്, ട്രാന്‍സ്‌ജെന്റര്‍ വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ചിത്രത്തിലെ ഡയലോഗുകളായി മാറുന്നുണ്ട്.

നവാഗതനായ ജൂബീത് നമ്രാഡ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ആണ്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍, ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യാം തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ സംഗീതത്തിന് പിന്നില്‍ ഊരാളി ബാന്‍ഡാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ