ആഭാസം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നേരത്തെ എ സര്‍ട്ടിഫിക്കറ്റായിരുന്നു നല്‍കിയിരുന്നത്. ഇതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ നിയമ പോരാട്ടത്തിലായിരുന്നു. ഒടുവില്‍ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. നിയമ പോരാട്ടത്തിന് ഒടുവില്‍ യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ഏപ്രില്‍ പതിനാലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. നവാഗതനായ ജുബിത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന വേഷ്തിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഡിസംബര്‍ 26’ന് ആദ്യത്തെ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരില്‍ അ സര്‍ട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാര്‍ക്കെതിരെ ഞങ്ങള്‍ റീവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ നല്‍കി.

ഫെബ്രുവരി 3’ന് മുംബൈയില്‍ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയില്‍ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെന്‍സര്‍ ബോര്‍ഡ് വെച്ചു നീട്ടിയതും എ, ഇത്തവണ കുറേ ഉപാധികളോടെ.
വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലര്‍പ്പിലാതെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍, ഞങ്ങള്‍ വീണ്ടും അപ്പീല്‍ നല്‍കി. ഇത്തവണ ഡല്‍ഹിയില്‍, ട്രിബൂണലില്‍.

വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്‌സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേര്‍ന്നു. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇന്ന് ഞങ്ങള്‍ പട ജയിച്ചിരിക്കയാണ്.

ആഭാസത്തിന് u/a സര്‍ട്ടിഫിക്കറ്റ്.

അപ്പോള്‍ ഇനി വിഷുവിന് കാണാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ