ലണ്ടനില്‍ രജനീകാന്ത്-ശങ്കര്‍ ടീമിന്റെ 2.0യുടെ ജോലികളിലായിരുന്ന സംഗീത സംവിധായകന് എ.ആര്.റഹ്മാന്റെ ഫോണിലേക്ക് ഫേസ്ടൈമില്‍ ഒരു കോള്‍ വന്നു. അത്ഭുതത്തോടെ കോളിന്റെ മറുതലയ്ക്കല്‍ ഉള്ള ആളിനോട് സംസാരിച്ച റഹ്മാന് പിന്നീട് സ്റ്റുഡിയോ മുഴുവന്‍ നടന്നു വീഡിയോയിലൂടെ കാണിച്ചു കൊടുക്കുകയും ചെയ്തു. വളരെ മോശം മൂഡില്‍ ആയിരുന്ന തന്നെ ആ കോള്‍ അതീവ സന്തോഷത്തിലാഴ്ത്തി എന്ന് പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ആ കോള്‍ വിളിച്ചത് ആരാണ് എന്നല്ലേ? ഗായകന് അദ്നാന് സാമിയുടെ മകള്‍ ഒരു വയസ്സുള്ള മദീനയാണ് അച്ഛന്റെ ഫോണില്‍ നിന്നും എ.ആര്.റഹ്മാനെ ഫേസ്ടൈം ചെയ്യാന്‍ തീരുമാനിച്ചത്.
“ഫോണിനും ഐ പാഡിനുമൊക്കെ പാസ്വേര്ഡ് ഇടാന്‍ സമയമായി. കുഞ്ഞു മദീന എന്റെ ഫോണ്‍ എടുത്തു എ.ആര്.റഹ്മാനുമായി ഫേസ്ടൈം ചെയ്യാന്‍ തീരുമാനിച്ചു. കുറച്ചു നേരം അദ്ദേഹവുമായി സ്നേഹസംഭാഷണത്തില്‍ ഏര്‍പ്പെടുകയും 2.0വിന്റെ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സ്റ്റുഡിയോ വീഡിയോയിലൂടെ കാണുകയും ചെയ്തു, സന്തോഷം”, എന്ന് അദ്നാന് സാമി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
“പ്രിയപ്പെട്ട അദ്നാന്, വളരെ മോശം മൂഡിലായിരുന്ന എന്നെ അവളുടെ കോള്‍ സന്തോഷത്തിലാഴ്ത്തി. നന്ദി മദീന, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ”, എന്ന് എ.ആര്.റഹ്മാന് അദ്നാന് സാമിയ്ക്ക് മറുപടിയും പറഞ്ഞു.
Dear Adnan ..her Facetime call fixed my grumpy mood ..thanks Medina ..May the Almighty reward you Generously//t.co/sQPVdMY6i2
— A.R.Rahman (@arrahman) October 7, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ