ദേരാ സച്ഛാ സൗദയുടെ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിന് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയില്‍ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍, ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഒരു ട്വീറ്റിലൂടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പുരകത്തുമ്പോള്‍ വാഴവെട്ടുക എന്നു കേട്ടിട്ടേ ഉള്ളൂ. ഇവിടെയിപ്പോള്‍ സിദ്ധാര്‍ത്ഥ് ചെയ്തിരിക്കുന്നത് അതാണ്.

ഹരിയാനയിലെ ജനങ്ങളെ, നിങ്ങള്‍ സുരക്ഷിതരായി ഇരിക്കൂ. ഞങ്ങളുടെ സിനിമ നിങ്ങള്‍ക്ക് വളരെ വേഗം തന്നെ കാണാനാവട്ടെ- എന്നായിരുന്നു സിദ്ധാര്‍ത്ഥ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. എ ജെന്റില്‍മാന്‍, പീസ് ആന്‍ഡ് ലവ് എന്നീ ഹാഷ്ടാഗുകളും കൂടെ നല്‍കിയിരുന്നു.

അനവസരത്തിലായ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിന് നിരവധി വിമര്‍ശങ്ങളാണ് വരുന്നത്. സിദ്ധാര്‍ത്ഥ് ഇത്രയും വിവരം കെട്ടവനാണോ എന്നുവരെ നെറ്റിസന്‍സ് ചോദിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ കേട്ട് മടുത്തിട്ടാണോ എന്തോ പിന്നീട് വീണ്ടും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു ഹരിയാനയിലെ അവസ്ഥയില്‍ വിഷമമുണ്ടെന്നായിരുന്നു പുതിയ ട്വീറ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ