scorecardresearch

ഹിറ്റുകളുടെ, വൈവിദ്ധ്യങ്ങളുടെ ഫെബ്രുവരി

‘ക്ലിഷേഡ്‌’ ആയ ഫോര്‍മുലകളില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ സ്വാധീനങ്ങളില്‍ നിന്നും കുതറി മാറി, മാറ്റത്തിന്‍റെ, പരീക്ഷണങ്ങളുടെ പാത തുറക്കുന്നതിന്റെ മാറ്റൊലികളാണ് ഈ ഫെബ്രുവരിയില്‍ കേട്ടത്

ഹിറ്റുകളുടെ, വൈവിദ്ധ്യങ്ങളുടെ ഫെബ്രുവരി

മലയാള സിനിമയ്ക്ക് ഇത് ഒരു ‘Fabulous February’ ആയിരുന്നു എന്ന് പറയാം. ഈ മാസം റിലീസ് ചെയ്ത നാല് ചിത്രങ്ങള്‍ – ‘വരനെ അവശ്യമുണ്ട്,’ ‘അയ്യപ്പനും കോശിയും,’ ‘ട്രാന്‍സ്,’ ‘പാപം ചെയ്യാത്തവര്‍’ കല്ലെറിയട്ടെ’ എന്നിവ ബോക്സോഫീസിലും പ്രേക്ഷകമനസ്സിലും സ്ഥാനം പിടിച്ചു കഴിഞ്ഞു. പുതിയ ദശാബ്ദം അത്തരത്തില്‍ നോക്കിയാല്‍, മലയാള സിനിമയ്ക്ക് നല്ല തുടക്കം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ‘ക്ലിഷേഡ്‌’ ആയ ഫോര്‍മുലകളില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ സ്വാധീനങ്ങളില്‍ നിന്നും കുതറി മാറി, മാറ്റത്തിന്‍റെ, പരീക്ഷണങ്ങളുടെ പാത തുറക്കുന്നതിന്റെ മാറ്റൊലികളാണ് ഈ ഫെബ്രുവരിയില്‍ കേട്ടത്. നാലില്‍ മൂന്നു ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ (വരനെ അവശ്യമുണ്ട് – ദുല്‍ഖര്‍ സല്‍മാന്‍, അയ്യപ്പനും കോശിയും – രഞ്ജിത്, ട്രാന്‍സ് – അന്‍വര്‍ റഷീദ്) സിനിമയുടെ അകവും മര്‍മ്മവും അറിഞ്ഞവര്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

Trance film, trance song, ട്രാൻസ് പാട്ട്, Trance first look, Fahad Faasil, Fahadh Faasil, ഫഹദ് ഫാസിൽ, ട്രാൻസ്, ട്രാൻസ് ഫസ്റ്റ് ലുക്ക്, Nazriya, നസ്രിയ, Anwar Rasheed, അൻവർ റഷീദ്, Trance release date, ട്രാൻസ് റിലീസ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
Fahad Faasil and Nazriya Nazim in ‘Trance’

നാല് വ്യത്യസ്ത ആശയങ്ങളും കഥകളും മാത്രമല്ല ഈ ചിത്രങ്ങള്‍ സമ്മാനിച്ചത്‌; നാല് വ്യത്യസ്ത ട്രീറ്റ്മെന്റുകള്‍ കൂടിയായിരുന്നു. സുരേഷ് ഗോപിയും ശോഭനയും തിരിച്ചു വന്ന ‘വരനെ ആവശ്യമുണ്ട്’ ഒരു ഫാമിലി എന്റര്‍റൈന്‍നര്‍ ആയിരുന്നുവെങ്കില്‍, ബിജു മേനോന്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ വന്ന ‘അയ്യപ്പനും കോശിയും’ ഒരു പക്കാ ‘മാസ് പടം’ ആയിരുന്നു. മലയാളം കണ്ട മികച്ച സിനിമാറ്റിക്ക് ട്രീറ്റ്മെന്റും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയവുമായി ഫഹദ് ഫാസിലിന്‍റെ ‘ട്രാന്‍സ്’ എത്തിയപ്പോള്‍ ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സറ്റയര്‍ കേരളത്തിന്റെ സമൂഹത്തിന്‍റെ വ്യാജ ധാർമ്മികതയ്‌ക്കെതിരെ തുരുതുരെ കല്ലെറിഞ്ഞു. എന്റര്‍റൈന്‍മെന്‍റ് എന്ന വാക്കിന്റെ നാല് തലങ്ങളില്‍ ജനങ്ങളെ എത്തിച്ചു ഈ ചിത്രങ്ങള്‍ എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന ചിത്രം ഒഴികെ, ബാക്കി മൂന്നിലും താരസാന്നിദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് കൂടിയാവാം ആ മൂന്നു ചിത്രങ്ങളും കളക്ഷനിലും മുന്നില്‍ നില്‍ക്കുന്നത്.

‘വരനെ ആവശ്യമുണ്ട്,’ വൈഡ് ഗ്രോസ് കളക്ഷനിൽ 25 കോടി (ഫെബ്രുവരി 24ലെ കണക്ക്) നേടിയപ്പോള്‍ അയ്യപ്പനും ‘കോശിയും’ (ഫെബ്രുവരി 25ലെ കണക്ക്) 30 കോടി നേടിയതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ബിഗ് ബഡ്ജറ്റ് സിനിമയായ ‘ട്രാൻസും’ (ഏതാണ്ട് 20 കോടിയോളം എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്) മാർക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ ഒരു ബ്ലോക്ക് ബസ്റ്ററാകാനുള്ള ഒരുക്കത്തിലാണ്. അതേ സമയം, ചെറിയ ബജറ്റ് സിനിമയായ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ സിനിമാസ്വാദകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നുവെങ്കിലും തിയേറ്ററില്‍ നിലനില്‍ക്കുമോ എന്ന് കണ്ടറിയണം.

Read Here: ‘ട്രാന്‍സ്’ ഭയപ്പെടുന്നതെന്തിനെ?

Image may contain: 6 people, people standing and text

Read ‘Varane Avasyamund, Ayyappanum Koshiyum, Trance, Papam Cheyyathavar Kalleriyatte Movie Review

മമ്മൂട്ടിയും മോഹന്‍ലാലും

കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മലയാള സിനിമ എന്നാല്‍ – പ്രേക്ഷകര്‍ക്കും വ്യവ്യസായത്തിനും – മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ഇവരുടെ സിനിമകളാണ് ഏറിയ പങ്കും പ്രേക്ഷകര്‍ കാത്തിരുന്നു കണ്ടതും വിജയം നേടിയതും. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദം പുതിയ സൂപ്പര്‍ താരങ്ങളുടെ വരവാണ് കണ്ടത്. അവരില്‍ പലരും ഈ സമയത്തിനുള്ളില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ ബോക്സോഫീസ്‌ ഏറിയ പങ്കും ‘The big M’s’ എന്നറിയപ്പെടുന്ന മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെയാണ് നിന്നിട്ടുള്ളത്. ഇരുവര്‍ക്കും ഉള്ള ശക്തമായ ‘ഫാന്‍ ബേസുകള്‍’ അതില്‍ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.

അജയ് വാസുദേവ് സംവിധാനം ചെയ്ത ‘ഷൈലോക്ക്’ ആണ് ഈ വര്‍ഷത്തെ ആദ്യ മമ്മൂട്ടി ചിത്രം. ജനുവരി 23ന് റിലീസ് ചെയ്ത ചിത്രം ശരാശരി പ്രതികരണങ്ങള്‍ ആണ് ഉണ്ടാക്കിയത്. റിലീസ് ചെയ്തു മുപ്പതു ദിവസം തികയുന്നതിനു മുന്‍പ് തന്നെ ‘ഷൈലോക്ക്’ ഓ ടി ടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമില്‍ എത്തുകയും ചെയ്തു. സിദ്ദിക്ക് സംവിധാനം ചെയ്ത ‘ബിഗ്‌ ബ്രദര്‍’ ആണ് ഈ വര്‍ഷത്തെ ആദ്യ മോഹന്‍ലാല്‍ ചിത്രം. ജനുവരി 16ന് എത്തിയ ചിത്രവും പ്രതീക്ഷിച്ച ഓളമുണ്ടാക്കാതെ പോയി. മോഹന്‍ലാലിന്‍റെ അടുത്ത് റിലീസ് ചെയ്യാനുള്ള ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്കാര്‍-അറബിക്കടലിന്റെ സിംഹം’ ആണ്. മമ്മൂട്ടിയുടെ അടുത്ത ചിത്രം സന്തോഷ്‌ വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ‘വണ്‍’.

Forensic, Forensic Teaser, Forensic movie Teaser, ഫോറൻസിക്, ഫോറൻസിക് ടീസർ, Tovino Thomas, Mamta Mohandas, ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, Indian express malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
Tovino Thomas starrer Forensic to hit theatres tomorrow

വരാനിരിക്കുന്ന ചിത്രങ്ങള്‍

ഈ മാസം തന്നെ ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ – ‘ഫോറന്‍സിക്,’ ‘വെയില്‍മരങ്ങള്‍,’ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ – എന്നിവയും അര്‍ഹിക്കുന്ന വിജയം നേടും എന്ന് പ്രതീക്ഷിക്കാം. അനസ് ഖാനും അഖിൽ പോളും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോറൻസിക്’.​ മംമ്ത മോഹൻദാസും ടൊവിനോയും കൂടാതെ ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജുവിസ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡോ. ബിജു സംവിധാനം ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിൽ ഇന്ദ്രൻസ് ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായ ‘വെയിൽ മരങ്ങൾ’ കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരും ചിത്രത്തിലുണ്ട്. മണ്മറഞ്ഞ ച്ഛായാഗ്രാഹകാന്‍ എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യം’. ദീപക് പറമ്പോള്‍, പ്രയാഗ മാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാർ. ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കീഴാറ്റൂര്‍, ഇന്ദ്രന്‍സ്, സുധീഷ്, ഹരീഷ് പേരടി, അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: A fresh and fabulous february for malayalam cinema