‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്?: ആരാധകന്റെ ചോദ്യത്തിന് സുപ്രിയയുടെ മറുപടി

വനിതയുടെ മുഖചിത്രത്തിലാണ് പൃഥ്വിരാജും സുപ്രിയയും പ്രത്യക്ഷപ്പെടുന്നത്

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ സിനിമ വലിയ റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മൈസ്‌റ്റോറി എന്ന ചിത്രത്തിനു ശേഷമായിരുന്നു പൃഥ്വിയുടെ പുതിയ സിനിമ എത്തിയിരുന്നത്.

പരീക്ഷണ ചിത്രമായി ഒരുക്കിയ സിനിമ ഒരു വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സും പൃഥ്വിരാജ് ചിത്രത്തിനൊപ്പം ഒരുമിച്ചായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ പൃഥ്വിരാജാണ് സിനിമ നിര്‍മ്മിച്ചത്.

Read Also: ഒടുവിൽ ഭാസ്ക്കറിന്റെ ജ്യൂസ് കടയിലും മമ്മൂട്ടി വന്നു

സിനിമ വിജയകരമായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വനിതയുടെ മുഖചിത്രത്തില്‍ പൃഥ്വിരാജും സുപ്രിയയും പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ചിത്രം പൃഥ്വി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് 9 എന്ന ചിത്രത്തിനും ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഒരു ആരാധകന്റെ കമന്റിന് സുപ്രിയ മറുപടിയും കൊടുത്തിട്ടുണ്ട്.

‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നാണ് ഒരാള്‍ ചോദിച്ചത്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്. പലരും സുപ്രിയ മെലിഞ്ഞ് സുന്ദരിയായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: A fan asks a question and supriya menon gives a fitting replay

Next Story
നിങ്ങളെനിക്കു വേണ്ടി മാറ്റിവച്ച സമയമുണ്ടല്ലോ, ജീവനുള്ളിടത്തോളം കാലം മറക്കില്ലMalayalam Actress Sethu Lakshmi, Sethu Lakshmi, Sethu lakshmi son Kishor Kidney transplantation, How old are you, left right left, Manju warrier, Souhrudaravu 2019, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com