ദീപിക പദുക്കോണിന്റെ ഒരു ദിവസത്തെ ജീവിതം എങ്ങനെയായിരിക്കും? ഇതറിയാൻ ആഗ്രഹിക്കുന്ന നിരവധി ആരാധകരുണ്ടാവും. ഇവർക്കായി തന്റെ ഒരു ദിവസത്തെ ദിനചര്യയെക്കുറിച്ച് വിശദീകരിക്കുകയാണ് ദീപിക. ഇൻസ്റ്റഗ്രാമിൽ ദീപിക പങ്കുവച്ച വീഡിയോ താരത്തിന്റെ ഒരു ദിവസം എങ്ങനെയാണെന്നത് കാണിച്ചുതരും.

ഒരു സെറ്റിൽനിന്നും മറ്റൊരു സെറ്റിലേക്ക് പോകുന്നതും, കോസ്റ്റ്യൂം തിരഞ്ഞെടുക്കുന്നതും, സ്നാക് കഴിക്കാനായി ബ്രേക്ക് എടുക്കുന്നതും, ഫോൺ ചെക്ക് ചെയ്യുന്നതും, ഷൂട്ടിങ്ങിനിടയിലെ തമാശകളും ഒക്കെ കൂടി ചേർന്നതാണ് വീഡിയോ. ദീപികയുടെ ദിനചര്യയെക്കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ:

Read More: ഈ സുന്ദരിക്കുട്ടി ഇന്ന് മലയാളത്തിനേറെ പ്രിയപ്പെട്ടവൾ

”പറയാൻ വളരെ ബുദ്ധിമുട്ടുളള കാര്യമാണിത്. എന്തെന്നാൽ ഓരോ ദിവസവും എനിക്ക് വ്യത്യസ്തമായിരിക്കും. രണ്ടും ദിവസം ഒരിക്കലും ഒരുപോലെയാകില്ല. രാവിലെ ഞാൻ ഉണർന്നാലുടൻ പല്ലു തേയ്ക്കും, പ്രഭാത ഭക്ഷണം കഴിക്കും. രാവിലെ ശാന്തമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ചില ദിവസങ്ങളിൽ കുറച്ചു സമയം വർക്ക്ഔട്ട് ചെയ്യും.”

ഒരു ദിവസം പ്ലാൻ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണോ ദീപിക എന്ന ചോദ്യത്തിന് അതെ എന്നും അല്ലെന്നുമായിരുന്നു ദീപികയുടെ മറുപടി. എന്നിലെ ഒരു ഭാഗം അങ്ങനെ ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ മറ്റൊരു ഭാഗം എല്ലാം ഉപേക്ഷിച്ച് ഒരൊഴുക്കിന് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നും ദീപിക പറഞ്ഞു.

ഈ വർഷം ദീപിക തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിന്റെ ലുക്കാകെ മാറ്റിയിട്ടുണ്ട്. ഫൊട്ടോകൾ പോസ്റ്റ് ചെയ്യാത പുതിയ തരത്തിൽ തന്നെ പരിചയപ്പെടുത്തുന്ന വീഡീയോകളും, ആരാധകരോട് കൂടുതൽ അടുക്കുന്ന തരത്തിലുളള വീഡിയോ സീരീസും ഓഡിയോ ഡയറിയുമാണ് താരം ചെയ്യുന്നത്. നേരത്തെ തന്റെ പാചക പരീക്ഷണത്തിന്റെ വീഡിയോ ദീപിക ആരാധകർക്കായി ഷെയർ ചെയ്തിരുന്നു.

പുതുവർഷത്തിൽ ദീപിക നിരവധി പ്രോജക്ടുകളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. നാഗ് അശ്വിൻ പ്രഭാസിനെ നായകനാക്കി ചെയ്യുന്ന സിനിമയിൽ ദീപിക അഭിനയിക്കുന്നുണ്ട്. ഇതുകൂടാതെ ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ സിനിമയിലും ദീപികയുണ്ട്. ഷാകുൻ ബത്രയുടെ സിനിമയും രൺവീർ സിങ്ങിന്റെ ’83’ യുമാണ് ദീപികയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook