സമീപകാലത്ത് രാജ്യമാകെ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രമാണ് 96. ആരാധകർ പ്രണയിച്ച് കണ്ട മനോഹര ചിത്രങ്ങളിലൊന്ന്. റിലീസ് ചെയ്‌തിടത്തെല്ലാം സിനിമ സൂപ്പർ ഹിറ്റായി. ഇപ്പോഴും വിജയകരമായി തന്നെ പലയിടത്തും പ്രദർശനം തുടരുന്നുണ്ട്.

വിജയ് ‌ സേതുപതി-തൃഷ കൂട്ടുകെട്ടിലെത്തിയ ചിത്രത്തിൽ അഭിനയ മികവിന് താരങ്ങൾക്ക് കിട്ടിയ കൈയ്യടി ചില്ലറയല്ല. ഇപ്പോഴിതാ 96 ൽ നിന്ന് ഒഴിവാക്കിയ ഒരു സീൻ പുറത്തായിരിക്കുകയാണ്. ഇന്റർനെറ്റിലാകെ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.

രാജ്യമാകെ ആരാധകരുളള ഗായിക എസ്.ജാനകി ചിത്രത്തിൽ അതിഥി വേഷത്തിൽ  അഭിനയിച്ചിരുന്നുവെന്നത് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യതാരങ്ങളായ   തൃഷയും വിജയ് സേതുപതിയും നിഷ്‌പ്രഭരാവുന്ന പ്രകടനമാണ് ചിത്രത്തിൽ ഗായിക എസ്.ജാനകി കാഴ്ചവച്ചിരിക്കുന്നത്.

ഗായിക എസ്.ജാനകി അഭിനയിച്ചിട്ടും ഈ കാര്യം എന്തുകൊണ്ട് മറച്ചുവച്ചെന്നും എന്തുകൊണ്ടാണ് സീൻ ഒഴിവാക്കിയതെന്നും ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല.  അതേസമയം, വീഡിയോ ഒഴിവാക്കിയത് നന്നായെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ