അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയചിത്രമായ ’96’ന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, അവാർഡ് പെരുമഴയിൽ നനയുകയാണ് തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച് ഹിറ്റാക്കി മാറ്റിയ ’96’ എന്ന സിനിമ. തമിഴ്നാട്ടിലെ ഏറ്റവും മികച്ച ഒാൺലൈൻ മീഡിയ ഓർഗനൈസേഷനുകളിൽ ഒന്നായ ബീഹൈൻഡ് വുഡ്ഡ് ഏർപ്പെടുത്തിയ ബിഹൈൻഡ് വുഡ്ഡ് ഗോൾഡൻ അവാർഡുകളിൽ അഞ്ചെണ്ണമാണ് കഴിഞ്ഞ ദിവസം ’96’സ്വന്തമാക്കിയിരിക്കുന്നത്.
’96’ എന്ന ചിത്രത്തിൽ ജാനുവായി വിസ്മയിപ്പിച്ച തൃഷ കൃഷ്ണൻ, കുഞ്ഞുജാനുവിനെ അവതരിപ്പിച്ച ഗൗരി ജി കിഷൻ, റാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കർ, തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നൽകുകയും ഗാനം ആലപിക്കുകയും ചെയ്ത ചിന്മയി, ’96 ന്റെ സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത എന്നിവരാണ് ആറാമത് ബിഹൈൻഡ് വുഡ്ഡ് ഗോൾഡൻ മെഡൽ അവാർഡുകൾ കരസ്ഥമാക്കിയിരിക്കുന്നത്.
ബിഹൈൻഡ് വുഡ്സ് ഗോൾഡൻ പ്രിൻസസ് അവാർഡ് ആണ് തൃഷ സ്വന്തമാക്കിയത്.”ആളുകൾ എന്റെ പേര് മറന്നു എന്നതുപോലൊരു അനുഭവമാണ് ഇപ്പോൾ, എല്ലാവരും ജാനു എന്നാണ് പറയുന്നത്. എന്നിൽ നിന്നും ജാനുവിനെ കണ്ടെത്തിയ സംവിധായകന് നന്ദി. ഇന്ന് 96 ന്റെ 75-ാം ദിന ആഘോഷം കൂടിയാണ്, വളരെ പ്രത്യേകതകൾ ഉണ്ട്. അവാർഡിനും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി,” അവാർഡ് സ്വീകരിച്ച് തൃഷ പ്രതികരിച്ചത് ഇങ്ങനെ.
#GoldenPrincessofSouthIndianCinema#BehindwoodsGoldMedals2018#96thefilm pic.twitter.com/JUZlOSYdQB
— Trish Krish (@trishtrashers) December 16, 2018
ബിഹൈൻഡ് വുഡ്സ് ഗോൾഡൻ ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റർ (മെയിൽ) അവാർഡ് ആദിത്യ ഭാസ്കറും ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റർ (ഫീമെയിൽ) അവാർഡ് ഗൗരി ജി കിഷനും സ്വന്തമാക്കിയപ്പോൾ വോയിസ് ഒാഫ് ദി ഇയർ (ഫീമെയിൽ) പുരസ്കാരം ചിന്മയി ശ്രീപദയും സ്വന്തമാക്കി. ബെസ്റ്റ് മ്യൂസിക് ഡയറക്ടർക്കുള്ള പുരസ്കാരമാണ് ഗോവിന്ദ് വസന്തയെ തേടിയെത്തിയത്.
With Ram aka best debut actor (male) pic.twitter.com/2KLRiv2sBM
— Gouri G Kishan (@Gourayy) December 17, 2018
Big day for #team96
Thanks for the recognition @behindwoods pic.twitter.com/JbxLgf6btC— Gouri G Kishan (@Gourayy) December 17, 2018
#GovindVasantha – Best Music Director | 96 #BGM6.0 #IconicEdition #BGM2018 #15YearsOfBehindwoods #Behindwoods #BehindwoodsGoldMedals2018 #BehindwoodsGoldMedals pic.twitter.com/INwT5iEJp9
— Behindwoods (@behindwoods) December 16, 2018
നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ സിനിമയായിരുന്നു ’96’. മലയാളിയായ പ്രേം കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. തൃഷയുടെയും വിജയ് സേതുപതിയുടെയും അഭിനയത്തിനൊപ്പം തന്നെ ഇരുവരുടെയും ചെറുപ്പക്കാലം അവതരിപ്പിച്ച ആദിത്യയുടെയും ഗൗരിയുടെയും പെർഫോമൻസും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘കാതലേ.. കാതലേ…’ തുടങ്ങുന്ന പാട്ടിനു ലഭിച്ച ജനപ്രീതി ചെറുതല്ല. ആ ജനപ്രീതി തന്നെയാണ് ഇപ്പോൾ ഗോവിന്ദ് വസന്തയ്ക്ക് പുരസ്കാരം നേടി കൊടുത്തിരിക്കുന്നതും.
ചിത്രത്തിന്റെ വിജയത്തെ തുടർന്ന ’96’ ന്റെ കന്നഡ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കന്നട സിനിമാലോകം ഇപ്പോൾ. ജാനുവായി ഭാവനയും റാമായി ഗണേശുമായിരിക്കും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. ’96’ന് പകരം ’99’ എന്നാണ് പേര്. ’99’ സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.
Read more: മനസ്സിൽ നിന്നും മായാത്ത മഞ്ഞ: ഹൃദയങ്ങൾ കീഴടക്കി ’96’ കുർത്തയും