/indian-express-malayalam/media/media_files/uploads/2019/01/96-janu-gowri-g-kishan-sunny-wayne-malayalam-movie-anughraheethan-antony.jpg)
സണ്ണി വെയ്ൻ നായകനാവുന്ന 'അനുഗ്രഹീതൻ ആന്റണി' ചിത്രീകരണം ആരംഭിച്ചു. തെന്നിന്ത്യൻ സിനിമ ലോകത്ത് തരംഗമായി മാറിയ '96' ൽ കുട്ടി ജാനുവായി അഭിനയിച്ച ഗൗരി ജി കിഷൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ ആന്റണി'യുടെ കഥയൊരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. എസ് തുഷാറാണ് ചിത്രം നിർമ്മിക്കുന്നത്.
View this post on Instagram#AnughraheethanAntony started rolling today! Will join soon !
A post shared by sunny (@sunnywayn) on
ഗൗരി ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ സണ്ണി വെയ്ൻ തന്നെയാണ് അനൗൺസ് ചെയ്തത്. '96' എന്ന ചിത്രത്തിൽ ജാനകിയായി വേഷമിട്ട തൃഷയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്‌മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവർന്നിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിലും 'കുട്ടിജാനു'വിന് ഏറെ ആരാധകരുണ്ട്. ഗൗരിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്.
View this post on InstagramWelcome Jaanu to the magic land of Malayalam cinema @gourigkofficial
A post shared by sunny (@sunnywayn) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.