തെന്നിന്ത്യൻ സിനിമ ലോകത്ത് തരംഗമായി മാറിയ 96 എന്ന വിജയ് സേതുപതി ചിത്രത്തിന് ശേഷം നടി ഗൗരി ജി കിഷൻ മലയാള ചിത്രത്തിൽ അഭിനയിക്കുന്നു. സണ്ണി വെയ്ൻ നായകനാകുന്ന “അനുഗ്രഹീതൻ ആന്റണി” എന്ന ചിത്രത്തിലാണ് കുഞ്ഞുജാനു മുഖ്യ കഥാപാത്രമായി എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഗൗരിയുടെ കൂടി ചിത്രം ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിലാണ് സണ്ണി വെയ്ൻ ഇക്കാര്യം അറിയിച്ചത്. 96 എന്ന ചിത്രത്തിൽ ജാനകിയായി വേഷമിട്ട തൃഷയുടെ കുട്ടിക്കാലമാണ് ഗൗരി അഭിനയിച്ചത്. ജാനകിയുടെ കുട്ടിക്കാലം അഭിനയത്തിലൂടെ അവിസ്‌മരണീയമാക്കിയ ഗൗരി പ്രേക്ഷകരുടെയാകെ മനം കവർന്നിരുന്നു.

ഇന്നും 96 ലെ ഗൗരിയുടെ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ ഭാഗങ്ങൾ വാട്‌സ്ആപ്പിൽ സ്റ്റാറ്റസായും ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചും താരത്തോടും സിനിമയോടുമുളള സ്നേഹം ആരാധകർ ഒന്നടങ്കം പങ്കുവയ്ക്കുന്നുണ്ട്. ഗൗരിയുടെ രണ്ടാമത്തെ സിനിമ ഏതായിരിക്കുമെന്നാണ് സിനിമ പ്രേമികൾ കാത്തിരുന്നത്.

 

View this post on Instagram

 

A post shared by sunny (@sunnywayn) on

എസ് തുഷാറാണ് അനുഗ്രഹീതൻ ആന്റണിയുടെ നിർമ്മാണം. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ നവീൻ ടി മണിലാലിന്റേതാണ്. 2019 ൽ വേനൽക്കാലത്ത് ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ