scorecardresearch

ഈ ചിത്രത്തില്‍ മമ്മൂക്ക എവിടെ?; മറുപടിയുമായി സുഹാസിനി

മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരെല്ലാം ഈ കൂട്ടായ്മയില്‍ സജീവമാണെങ്കിലും മമ്മൂട്ടി ഇതുവരെ പങ്കെടുത്തിരുന്നില്ല

80s Reunion 2019, Mohanlal, Prabhu, Nagarjuna, Revathi, Shobana, Suhasini, Sumalatha, Lissie. 80s reunion photos, Mammooty, IE Malayalam

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമാ ലോകം സാക്ഷ്യം വഹിക്കുന്ന ഒരു വലിയ ഇവന്‍റ് ആണ് എണ്‍പതുകളിലെ തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസി’ന്റെ കൂടിച്ചേരല്‍. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവരെല്ലാം സജീവമായി പങ്കെടുക്കാറുണ്ട് ഈ കൂട്ടായ്മയില്‍. എന്നാല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇവിടെ തന്റെ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്താമത് കൂടിച്ചേരലിലും മമ്മൂട്ടി പങ്കെടുത്തിട്ടില്ല. 80 കളിലെ തെന്നിന്ത്യൻ സൂപ്പർതാരങ്ങൾക്കൊപ്പം മമ്മൂട്ടിയെ കാണാത്തതിന്റെ നിരാശയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.

താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ‘ക്ലാസ്സ്‌ ഓഫ് എയിറ്റീസി’ന്റെ പത്താമത് കൂടിച്ചേരലിന്റെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ പ്രധാന അന്വേഷണവും അതു തന്നെയാണ്, എവിടെ ഞങ്ങളുടെ മമ്മൂക്ക. ആരാധകന്റെ കമന്റിന് സുഹാസിനി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഒരു പ്രധാനപ്പെട്ട ബോർഡ് മീറ്റിംഗുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലായിരുന്നു. അടുത്ത വർഷം അദ്ദേഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സുഹാസിനിയുടെ മറുപടി.

2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഇത്തരമൊരു റീയൂണിയൻ ആരംഭിച്ചത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറുകയായിരുന്നു.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍, നാഗാര്‍ജ്ജുന, പ്രഭു, റഹ്മാന്‍, ശരത് കുമാര്‍, രാധിക, രേവതി, സുഹാസിനി, ലിസ്സി, അംബിക, തുടങ്ങിയ വലിയ താരനിര തന്നെ ഇത്തവണത്തെ ഒത്തുകൂടലിന് എത്തിയിരുന്നു.

Read more: ഇഷ്ടതാരങ്ങൾ വീണ്ടുമൊന്നിക്കുമ്പോൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 80s reunion 2019 mammootty missing mohanlal suhasini shobhana