/indian-express-malayalam/media/media_files/2026/01/02/karthika-song-2026-01-02-10-00-50.jpg)
കാർത്തിക
"സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുക" എന്ന് പറയാറുള്ളതുപോലെ, കരിയറിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് കാർത്തിക സിനിമയോട് വിടപറഞ്ഞത്. എൺപതുകളിലെ തിരക്കേറിയ നായികയായിരുന്നിട്ടും വിവാഹശേഷം ഒരു മടങ്ങിപ്പോക്ക് അവർ ആഗ്രഹിച്ചില്ല. പൊതുവേദികളിൽ നിന്നും ക്യാമറക്കണ്ണുകളിൽ നിന്നും എപ്പോഴും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്ന കാർത്തിക, തന്റെ സ്വകാര്യ ജീവിതത്തിന് വലിയ പ്രാധാന്യം നൽകി. വല്ലപ്പോഴും സഹപ്രവർത്തകരുടെ മക്കളുടെ വിവാഹത്തിനോ ചടങ്ങുകൾക്കോ എത്തുമ്പോൾ മാത്രമാണ് ആരാധകർക്ക് ഈ പ്രിയ നായികയെ ഒന്ന് കാണാൻ പോലും സാധിച്ചിരുന്നത്.
മലയാളികൾക്ക് കണ്ടുമതിയായിട്ടില്ല എന്നതിനാൽ തന്നെ, ഈ എവർഗ്രീൻ നായിക പങ്കെടുക്കുന്ന ഓരോ ചടങ്ങുകളിലും ക്യാമറകണ്ണുകളുടെ ശ്രദ്ധ കവരുക കാർത്തിക തന്നെയാണ്. കാർത്തികയുടെ ചിത്രങ്ങൾ പോലും ആരാധകർ ആഘോഷമാക്കാറുണ്ട്.
Also Read: എന്റെ വെളിച്ചം കെട്ടുപോയി, 2025 എന്നെ തകർത്തു കളഞ്ഞു: അമ്മയുടെ വിയോഗത്തിൽ മാളവിക
അടുത്തിടെ, സോഷ്യൽ മീഡിയയിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ, കാർത്തിക പാട്ടുപാടുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
തിരുവന്തപുരം സ്വദേശിയായ കാർത്തിക, 1979ൽ പുറത്തിറങ്ങിയ പ്രഭാത സന്ധ്യ എന്ന സിനിമയിൽ ശ്രീവിദ്യയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച കാർത്തിക, 1985- 90 കാലത്തെ മലയാളത്തിലെ മുൻ നിരനായികമാരിലൊരാളായി മാറി.
Also Read: പരസ്യങ്ങൾക്ക് വേണ്ടി സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പ് നടത്തുമെന്ന് എങ്ങനെ ഊഹിക്കാനാവും?: ജയസൂര്യ
ഇരുപതോളം സിനിമകളിൽ അഭിനിച്ച കാർത്തിക, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധനേടി. വിജി തമ്പി ആദ്യമായി സംവിധായകനായ ' ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് ' ആയിരുന്നു കാർത്തികയുടെ അവസാന ചിത്രം.
Also Read: സിനിമ തന്ന വീട്; പുതിയ വീട് സ്വന്തമാക്കി ദീപക് പറമ്പോൽ
ഡോക്ടർ സുനിലാണ് ഭർത്താവ്. മലയാളികളുടെ എവർഗ്രീൻ നായിക ഇന്നൊരു മുത്തശ്ശി കൂടിയാണ്. ചെറുമകൾ ശിവാലികയുടെ ചോറൂണിൽ നിന്നുള്ള ചിത്രങ്ങളും ഇടക്കാലത്ത് ശ്രദ്ധ നേടിയിരുന്നു.
സിനിമയിൽ സജീവമല്ലെങ്കിലും, കാർത്തികയുടെ ഓരോ കൊച്ചു വിശേഷങ്ങളും മലയാളികൾ ഇന്നും വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ആ സ്നേഹത്തിന്റെ തെളിവാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പാട്ടും.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us