/indian-express-malayalam/media/media_files/2025/07/11/8-vasantalu-ott-release-date-platform-2025-07-11-16-52-38.jpg)
8 Vasantalu OTT Release Date & Platform
8 Vasantalu OTT Release Date & Platform: മലയാളി പെൺകുട്ടി അനന്തിക സനിൽകുമാർ നായികയായ തെലുങ്ക് ചിത്രം ‘8 വസന്തലു’ ഒടിടിയിലേക്ക്. ശുദ്ധി അയോധ്യ എന്ന പെൺകുട്ടിയുടെ എട്ട് വർഷത്തെ ജീവിതവും അവരുടെ പരിണാമവുമാണ് ചിത്രം പറയുന്നത്.
ഫനിന്ദ്ര നർസെറ്റി സംവിധാനം ചെയ്ത ചിത്രത്തിൽ മാർഷ്യൽ ആർടിസ്റ്റ് ആയാണ് അനന്തിക അഭിനയിച്ചത്. ചിത്രത്തിനായി 3 മാസം കൊണ്ട് മാർഷ്യൽ ആര്‍ട്സ് പഠിച്ചെടുക്കുകയായിരുന്നു അനന്തിക.
Also Read: Asthra OTT: അസ്ത്ര ഒടിടിയിൽ എവിടെ കാണാം?
Also Read: New OTT Release: ഒടിടിയിൽ കാണാം പുതിയ 10 മലയാളചിത്രങ്ങൾ
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ അനന്തിക ജൂനിയർ ആർടിസ്റ്റായി ഏതാനും മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിക്രം പ്രഭു നായകനായെത്തിയ ‘റെയ്ഡ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാൽ സലാം’ എന്ന ചിത്രത്തിലും അനന്തിക അഭിനയിച്ചിരുന്നു. അനന്തികയുടെ ആദ്യ തെലുങ്ക് ചിത്രമാണ് 8 വസന്തലു.
Also Read: Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലെത്തി, എവിടെ കാണാം?
ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വിശ്വനാഥ് റെഡ്ഡി.
View this post on InstagramA post shared by Netflix india (@netflix_in)
നെറ്റ്ഫ്ളിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
Also Read: Mr and Mrs Bachelor OTT: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലെത്തി, എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us