scorecardresearch
Latest News

777 Charlie OTT Release: 777 ചാർലി ഒടിടിയിലേക്ക്

777 Charlie OTT Release: ഒരു മനുഷ്യനും നായക്കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു

777 Charlie, Voot Select, 777 ചാർലി , 777 Charlie movie, 777 Charlie ott

777 Charlie OTT Release: കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രമായി എത്തുന്ന 777 ചാര്‍ലി ഒടിടിയിലേക്ക്. ജൂലൈ 29 മുതൽ ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്റ്റിൽ ചിത്രം കാണാം.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി എത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ധര്‍മ്മ എന്ന കഥാപാത്രത്തിനും ചാർലി എന്നൊരു ലാബ്രഡോർ നായകുട്ടിയ്ക്കും ഇടയിൽ ഉടലെടുക്കുന്ന ആത്മബന്ധമാണ് ചിത്രം പറഞ്ഞത്.

സംഗീത ശൃംഗേരി ആണ് ചിത്രത്തിലെ നായിക. കിരൺരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്. എഡിറ്റിംഗ് പ്രതീക് ഷെട്ടിയും സംഗീതം നോബിൻ പോളും നിർവ്വഹിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 777 charlie gets ott release date rakshit shetty