72 Independence Day: NTR biopic: രാജ്യം 72-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലുങ്ക് സിനിമാ ലോകത്തിനും സന്തോഷിക്കാന്‍ വക നല്‍കി എന്‍.ടി.രാമറാവുവിന്റെ ജീവചരിത്ര ചിത്രമായ ‘എന്‍ടിആര്‍’ പോസ്റ്റര്‍ റിലീസ്. എന്‍ടിആറിന്റെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ നന്ദമൂരി ബാലകൃഷ്ണയാണ് സ്വന്തം അച്ഛന്റെ ജീവിതം തിരശീലയില്‍ എത്തുമ്പോള്‍ നായക വേഷത്തില്‍ എത്തുന്നത്‌.

കാലങ്ങളോളം തെലുങ്ക്‌ സിനിമയില്‍ സാന്നിധ്യമറിയിച്ച നന്ദമൂരി താരക രാമറാവുവായി മകന്‍ എത്തുന്ന പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് നടന്‍ റാണാ ദഗ്ഗുബാട്ടിയാണ്. ചിത്രത്തില്‍ ചന്ദ്രബാബു നായിഡുവായാണ് റാണ വേഷമിടുന്നത്. പോസ്റ്ററിനൊപ്പം സ്വാതന്ത്ര്യ ദിന ആശംസകളും നടന്‍ നേര്‍ന്നു.

72 Independence Day: NTR biopic: അഭിനയം കൂടാതെ നിര്‍മ്മാതാവ്, സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളിലും ശോഭിച്ച എന്‍ടിആര്‍ പിന്നീട് മൂന്നു തവണ ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയായി. കൃഷ്‌.ജെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ടിആറിന്റെ ഭാര്യയായ ബസവതാരകത്തിന്റെ വേഷത്തില്‍ എത്തുന്നത്‌ ബോളിവുഡ് താരം വിദ്യാ ബാലനാണ്. ബംഗാളി താരം ജിഷ്ഷു സെന്‍ഗുപ്ത ദാദാ സാഹെബ് പുരസ്കാര ജേതാവായ എൽ.വി.പ്രസാദിന്റെ വേഷത്തില്‍ എത്തുന്നു. 1949ല്‍ ‘മനദേശം’ എന്ന ചിത്രത്തിലൂടെ എന്‍ടിആറിനെ സിനിമയിലേക്ക് എത്തിക്കുന്നത് എല്‍.വി.പ്രസാദാണ്.

Read More: എൻടിആറിൽ വിദ്യാ ബാലനും റാണയും; അണിയറയിൽ വീണ്ടുമൊരു ബയോപിക്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ