scorecardresearch

72 Independence Day: NTR biopic: സ്വാതന്ത്ര്യദിന സ്പെഷ്യല്‍ പോസ്റ്ററുമായി 'എന്‍ടിആര്‍'

72 Independence Day: NTR biopic: രാജ്യം 72ആം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലുങ്ക് സിനിമാ ലോകത്തിനും സന്തോഷിക്കാന്‍ വക നല്‍കി എന്‍ ടി രാമറാവുവിന്റെ ജീവചരിത്ര ചിത്രമായ 'എന്‍ ടി ആര്‍' പോസ്റ്റര്‍ റിലീസ്

72 Independence Day: NTR biopic: രാജ്യം 72ആം സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലുങ്ക് സിനിമാ ലോകത്തിനും സന്തോഷിക്കാന്‍ വക നല്‍കി എന്‍ ടി രാമറാവുവിന്റെ ജീവചരിത്ര ചിത്രമായ 'എന്‍ ടി ആര്‍' പോസ്റ്റര്‍ റിലീസ്

author-image
WebDesk
New Update
72 Independence Day NTR Biopic Poster Nandamuri Balakrishna Rana Daggubati Vidya Balan

72 Independence Day NTR Biopic Poster Nandamuri Balakrishna Rana Daggubati Vidya Balan

72 Independence Day: NTR biopic: രാജ്യം 72-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെലുങ്ക് സിനിമാ ലോകത്തിനും സന്തോഷിക്കാന്‍ വക നല്‍കി എന്‍.ടി.രാമറാവുവിന്റെ ജീവചരിത്ര ചിത്രമായ 'എന്‍ടിആര്‍' പോസ്റ്റര്‍ റിലീസ്. എന്‍ടിആറിന്റെ മകനും തെലുങ്കിലെ സൂപ്പര്‍ താരവുമായ നന്ദമൂരി ബാലകൃഷ്ണയാണ് സ്വന്തം അച്ഛന്റെ ജീവിതം തിരശീലയില്‍ എത്തുമ്പോള്‍ നായക വേഷത്തില്‍ എത്തുന്നത്‌.

Advertisment

കാലങ്ങളോളം തെലുങ്ക്‌ സിനിമയില്‍ സാന്നിധ്യമറിയിച്ച നന്ദമൂരി താരക രാമറാവുവായി മകന്‍ എത്തുന്ന പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് നടന്‍ റാണാ ദഗ്ഗുബാട്ടിയാണ്. ചിത്രത്തില്‍ ചന്ദ്രബാബു നായിഡുവായാണ് റാണ വേഷമിടുന്നത്. പോസ്റ്ററിനൊപ്പം സ്വാതന്ത്ര്യ ദിന ആശംസകളും നടന്‍ നേര്‍ന്നു.

72 Independence Day: NTR biopic: അഭിനയം കൂടാതെ നിര്‍മ്മാതാവ്, സംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളിലും ശോഭിച്ച എന്‍ടിആര്‍ പിന്നീട് മൂന്നു തവണ ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയായി. കൃഷ്‌.ജെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ടിആറിന്റെ ഭാര്യയായ ബസവതാരകത്തിന്റെ വേഷത്തില്‍ എത്തുന്നത്‌ ബോളിവുഡ് താരം വിദ്യാ ബാലനാണ്. ബംഗാളി താരം ജിഷ്ഷു സെന്‍ഗുപ്ത ദാദാ സാഹെബ് പുരസ്കാര ജേതാവായ എൽ.വി.പ്രസാദിന്റെ വേഷത്തില്‍ എത്തുന്നു. 1949ല്‍ 'മനദേശം' എന്ന ചിത്രത്തിലൂടെ എന്‍ടിആറിനെ സിനിമയിലേക്ക് എത്തിക്കുന്നത് എല്‍.വി.പ്രസാദാണ്.

Advertisment

Read More: എൻടിആറിൽ വിദ്യാ ബാലനും റാണയും; അണിയറയിൽ വീണ്ടുമൊരു ബയോപിക്

Independence Day Vidya Balan Telugu Chandrababu Naidu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: