2014ൽ മലയാളം സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നാസിം, പാർവതി തിരുവോത്ത്, നിത്യ മേനോൻ, ഇഷാ തൽവാർ തുടങ്ങിയ വമ്പൻ താര നിര അണിനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഏകദേശം 200ൽ അധികം തീയറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. സിനിമ ഇറങ്ങി ഏഴ് വർഷം പൂർത്തിയാകുന്ന ഇന്ന് നിവിൻ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ കുട്ടനെയാണ് നിവിൻ സിനിമയിൽ അവതരിപ്പിച്ചത്. നിവിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണിത്. സിനിമയുടെ സംവിധായക അഞ്ജലി മേനോന് നന്ദി പറഞ്ഞു കൊണ്ടാണ് നിവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘നല്ല ഓർമകൾ തന്നതിന് നന്ദി അഞ്ജലി’ എന്നാണ് നിവിൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. നിവിന്റെയും ദുൽഖറിന്റെയും നസ്രിയയുടെയും കഥാപാത്രങ്ങളായ അജുവും ദിവ്യയും കുട്ടനും ഒന്നിച്ചുള്ള ഒരു ചിത്രമാണ് നിവിൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.
Read Also: ‘എന്റെ ഹെഡ്സെറ്റ് എവിടെ?’,ആരാധകരുമായി ചാറ്റ് ചെയ്യുന്നതിനിടയിൽ കോഹ്ലിയോട് അനുഷ്ക
നിവിനെ പോലെ തന്നെ സിനിമയിൽ അഭിനയിച്ച മറ്റു താരങ്ങളുടെയും കരിയറിൽ മാറ്റമുണ്ടാക്കിയത് ബാംഗ്ലൂർ ഡെയ്സണ്‍. ചെറിയ ഇടവേളക്ക് ശേഷം പാർവതി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത് ബാംഗ്ലൂർ ഡേയ്സിലൂടെയായിരുന്നു. അതിനു ശേഷമാണ് പാർവതി മലയാളത്തിൽ മുൻ നിര നായികമാരിലൊരാളായത്.
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ മാണ് നിവിൻ പോളിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നിവിൻ പോളിയ്ക്കു പുറമെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.