68th National Film Awards: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ന്യൂഡൽഹിയിലെ നാഷണൽ അവാർഡ് സെന്ററിലാണ് അവാർഡ് പ്രഖ്യാപനം നടക്കുന്നത്. വിപുൽ ഷാ, ചിത്രാർത്ഥ സിങ്, അനന്ദ് വിജയ്, പ്രിയദർശാനന്ത് എന്നിവരാണ് ജൂറിയിലെ പ്രധാന അംഗങ്ങൾ.
അന്തരിച്ച സംവിധായകൻ സച്ചിയാണ് മികച്ച സംവിധായകൻ. ബിജു മേനോൻ മികച്ച സഹനടനായും നഞ്ചിയമ്മ മികച്ച ഗായികയായും തിരഞ്ഞെടുക്കപ്പെട്ടു. അപർണ ബാലമുരളിയാണ് മികച്ച നടി. മികച്ച നടനുള്ള അവാർഡ് അജയ് ദേവഗണും സൂര്യയും പങ്കിട്ടു. മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമായി സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ തിരഞ്ഞെടുത്തപ്പോൾ കാവ്യാ പ്രകാശിന്റെ ‘വാങ്ക്’ എന്ന ചിത്രത്തിന് പ്രത്യേക പരാമർശവും ലഭിച്ചു.
മലയാളത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങൾ
- മികച്ച ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (മാലിക്ക്)
- മികച്ച പ്രൊഡക്ഷൻ ഡിസൈൻ- കപ്പേള (അനീസ് നാടോടി)
- മികച്ച ആക്ഷൻ കൊറിയോഗ്രാഫി- രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)
- മികച്ച ഫീച്ചർ ഫിലിം (മലയാളം)- തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഡ്ഗെ)
- സ്പെഷൽ മെൻഷൻ (ഫീച്ചർ ഫിലിം)- വാങ്ക് (കാവ്യ പ്രകാശ്)
- മികച്ച വിദ്യഭ്യാസചിത്രം- ഡ്രീമിംഗ് ഓഫ് വേർഡ്സ് (നന്ദൻ)
- മികച്ച ഛായാഗ്രാഹകൻ- നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
- മികച്ച ചലച്ചിത്രഗ്രന്ഥം – എംടി; അനുഭവങ്ങളുടെ പുസ്തകം (അനൂപ് രാമകൃഷ്ണൻ)
സൂരറൈ പോട്ര് (സുധ കൊങ്കര)
സച്ചി (അയ്യപ്പനും കോശിയും)
സൂര്യ (സൂരറൈ പോട്ര്), അജയ് ദേവ്ഗൺ (തൻഹാജി)
അപർണ ബാലമുരളി (ചിത്രം- സൂരറൈ പോട്ര്)
ബിജു മേനോൻ- അയ്യപ്പനും കോശിയും
നഞ്ചമ്മ (ചിത്രം- അയ്യപ്പനും കോശിയും)
ചിത്രം- സൂരറൈ പോട്ര് (സുധ കൊങ്കാര, ശാലിനി ഉഷ നായർ)
ചിത്രം- മാലിക് (വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ)
കപ്പേള
പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി
ചിത്രം: അയ്യപ്പനും കോശിയും (രാജശേഖർ, മാഫിയ ശശി & സുപ്രീം സുന്ദർ)
ചിത്രം: തിങ്കളാഴ്ച നിശ്ചയം
സംവിധാനം- സെന്ന ഹെഡ്ഗെ
സിനിമ- വാങ്ക്
സംവിധായിക- കാവ്യ പ്രകാശ്
സിനിമ: ഡ്രീമിംഗ് ഓഫ് വേർഡ്സ്
സംവിധായകൻ: നന്ദൻ
കച്ചിചിനിതു (സംവിധായകൻ: കഞ്ചൻ കിഷോർ നാഥ്)
സംവിധാനം: അഭിജിത്ത് അരവിന്ദ് ധാൽവി
ചിത്രം : കുങ്കുമാർച്ചൻ
ആർ വി രമണി (ചിത്രം: ഓ, ദാറ്റ്സ് ഭാനു)
നിഖിൽ എസ് പ്രവീൺ (ചിത്രം: ശബ്ദിക്കുന്ന കലപ്പ)
അജിത് സിംഗ് റാതോർ (ചിത്രം: പേൾ ഓഫ് ദ ഡെസേർട്ട്)
സന്ദീപ് ഭാട്ടി & പ്രദീപ് ലേക്വർ (ചിത്രം: ജാദൂ ജംഗൽ)
അനാദി അതലേ (ചിത്രം: ബോർഡർ ലാൻഡ്സ്)
വിശാൽ ഭരദ്വാജ് (1232 കിലോമീറ്റേഴ്സ്, മരേഗേ തോ വഹീൻ ജാക്കർ)
അനൂപ് രാമകൃഷ്ണൻ എഴുതിയ എംടി അനുഭവങ്ങളുടെ പുസ്തകം (പബ്ലിഷർ: മലയാള മനോരമ)
മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനു പുരസ്കാരം മധ്യപ്രദേശിന്. പ്രത്യേക പരമാർശം ഉത്തരാഖണ്ഡും ഉത്തർപ്രദേശും നേടി.
2020ലെ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. വിപുൽ ഷാ അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.