scorecardresearch
Latest News

ദേശീയ പുരസ്കാരം: അവാർഡുകൾ വാരിക്കൂട്ടി അയ്യപ്പനും കോശിയും

നാലു ദേശീയ പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും സ്വന്തമാക്കിയത്

68 National Awards, 68 National Awards winners list, National Film Awards, Ayyappanum Koshiyum, Sachy, Biju Menon, Nanjiyamma

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മികവോടെ തിളങ്ങി അയ്യപ്പനും കോശിയും. നാലു ദേശീയ പുരസ്കാരങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം അന്തരിച്ച സംവിധായകൻ സച്ചി നേടിയപ്പോൾ സഹനടനുള്ള പുരസ്കാരം ബിജുമേനോനും മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയും നേടി. മികച്ച ആക്ഷൻ കൊറിയോഗ്രാഫിയ്ക്കുള്ള അവാർഡ് അയ്യപ്പനും കോശിയിലൂടെ രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ എന്നിവർ സ്വന്തമാക്കി.

സച്ചിയ്ക്കും ബിജുമേനോനും നഞ്ചിയമ്മയ്ക്കും മറ്റു പുരസ്കാര ജേതാക്കൾക്കും അഭിനന്ദനം നേർന്നുകൊണ്ട് പൃഥ്വിയും രംഗത്തെത്തിയിട്ടുണ്ട്. “ബിജു ചേട്ടൻ, നഞ്ചിയമ്മ, അയ്യപ്പനും കോശിയിലെ മുഴുവൻ ആക്ഷൻ ടീമിനും അഭിനന്ദനങ്ങൾ. സച്ചി, എന്താണ് പറയേണ്ടതെന്ന എനിക്കറിയില്ല. എവിടെയാണെങ്കിലും, നിങ്ങൾ സന്തോഷവാനാണെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നുമെപ്പോഴും നിങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു,” പൃഥ്വി കുറിച്ചു.

മലയാളത്തിനു ലഭിച്ച മറ്റു പുരസ്കാരങ്ങൾ

  • മികച്ച ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (മാലിക്ക്)
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ- കപ്പേള (അനീസ് നാടോടി)
  • മികച്ച ഫീച്ചർ ഫിലിം (മലയാളം)- തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഡ്ഗെ)
  • സ്പെഷൽ മെൻഷൻ (ഫീച്ചർ ഫിലിം)- വാങ്ക് (കാവ്യ പ്രകാശ്)
  • മികച്ച വിദ്യഭ്യാസചിത്രം- ഡ്രീമിംഗ് ഓഫ് വേർഡ്സ് (നന്ദൻ)
  • മികച്ച ഛായാഗ്രാഹകൻ- നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
  • മികച്ച ചലച്ചിത്രഗ്രന്ഥം – എംടി; അനുഭവങ്ങളുടെ പുസ്തകം (അനൂപ് രാമകൃഷ്ണൻ)

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളിയായ അപർണ ബാലമുരളി സ്വന്തമാക്കി.

Read more: 68th National Film Awards: മികച്ച നടി അപർണ ബാലമുരളി , മികച്ച നടന്മാർ സൂര്യയും അജയ് ദേവ്ഗണും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 68th national film awards ayyappanum koshiyum sachy biju menon nanjiyamma

Best of Express