നിങ്ങളെ കുറിച്ച് അഭിമാനം മാത്രം; സന്തോഷം പങ്കിട്ട് കല്യാണി

മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ മൂന്നു അവാർഡുകളാണ് ‘മരക്കാർ’ നേടിയത്

National film awards 2019, National film awards 2019 winners, National film awards winners, Marakkar: Arabikadalinte Simham, Marakkar: Arabikadalinte Simham national award, National film awards 2020, National film awards winners, ദേശീയ അവാർഡ്, Indian express malayalam, IE malayalam, Kalyani Priyadarshan,

67th National Film Awards, National Film Awards 2019: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏഴു പുരസ്കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയിരിക്കുന്നത്. അതിൽ തന്നെ മൂന്നു അവാർഡുകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം, മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.

പ്രിയദർശനൊപ്പം മക്കളായ കല്യാണിയും സിദ്ധാർത്ഥും ഒരുമിച്ച ചിത്രമാണ് ‘മരക്കാർ’. ഇപ്പോഴിതാ, അച്ഛന്റെ ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധാർത്ഥ്. അച്ഛനെയും സഹോദരനെയും അഭിനന്ദിച്ചുകൊണ്ട് നടി കല്യാണി പ്രിയദർശൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല,” എന്നാണ് കല്യാണി കുറിക്കുന്നത്.

മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള പുരസ്കാരം നേടിയത് പ്രിയദർശന്റെ മകനായ സിദ്ധാർത്ഥ് പ്രിയദർശനാണ്. സുജിത് സുധാകരനും സായിയുമാണ് മികച്ച കോസ്റ്റ്യം ഡിസൈനിനുള്ള പുരസ്കാരം നേടിയത്.

Read more: 67th National Film Awards, National Film Awards 2019: ദേശീയ ചലച്ചിത്ര പുരസ്‌കാരം ജേതാക്കൾ ഇവർ

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ്. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ ആക്ഷന്‍ കിങ് അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വൻതാരനിര അണിനിരക്കുന്നുണ്ട്.

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. നൂറുകോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു.

സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും  നിർവ്വഹിക്കുന്നു. സംഗീതം റോണി റാഫേലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാഹുൽരാജുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

Read more: അച്ഛൻ ‘ആക്ഷൻ’ പറയുമ്പോൾ; ‘മരക്കാറി’നെ കുറിച്ച് കല്യാണി പ്രിയദർശൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: 67th national film awards 2019 winners marakkar arabikadalinte simham best film mohanlal priyadarshan

The moderation of comments is automated and not cleared manually by malayalam.indianexpress.com