scorecardresearch

എന്റെ ബെസ്റ്റിയ്ക്കും സിനിമയുടെ എൻസൈക്ലോപീഡിയയ്ക്കുമൊപ്പം; ചിത്രങ്ങളുമായി ഖുശ്ബു

56th International Film Festival of India, IFFI: കമൽ ഹാസനും സുഹാസിനിയ്ക്കുമൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ പങ്കിട്ട് ഖുശ്ബു, ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് എത്തിയതായിരുന്നു മൂവരും

56th International Film Festival of India, IFFI: കമൽ ഹാസനും സുഹാസിനിയ്ക്കുമൊപ്പമുള്ള സൗഹൃദനിമിഷങ്ങൾ പങ്കിട്ട് ഖുശ്ബു, ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് എത്തിയതായിരുന്നു മൂവരും

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Suhasini Kamal Hasan Khushbu fi

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് കമൽഹാസനും സുഹാസിനി മണിരത്നവും ഖുശ്ബുവും.  മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഖുശ്ബുവാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.  ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിനിടെ പകർത്തിയതാണ് ചിത്രങ്ങൾ. 

Advertisment

Also Read: Eko Review: ഒരു ക്ലാസിക് ചെറുകഥ പോലെ സുന്ദരം, ഇന്റർനാഷണൽ നിലവാരമുള്ള മലയാളചിത്രം; എക്കോ റിവ്യൂ

"എന്റെ ബെസ്റ്റി സുഹാസിനിയ്ക്ക് ഒപ്പമുള്ള ഒരു സൂപ്പർ മാസ്റ്റർക്ലാസിന് ശേഷം ഐഎഫ്എഫ്ഐ ഗോവയിൽ വെച്ച്, സിനിമയുടെ എൻസൈക്ലോപീഡിയയായ അദ്ദേഹത്തിൽ നിന്ന് വീണ്ടും സിനിമയെക്കുറിച്ചുള്ള അനുഭവങ്ങളും അറിവുകളും പങ്കുവെക്കുമ്പോൾ, ഇതിലും മികച്ചൊരു പഠനാനുഭവം ഉണ്ടാകാനില്ല. ഏറ്റവും മഹാനായ കമൽഹാസൻ സാർ അദ്ദേഹത്തിന്റെ സ്വന്തം ചിന്തകൾ പങ്കുവെക്കുന്നു, ഞങ്ങൾ ആകാംക്ഷയുള്ള വിദ്യാർത്ഥികൾ കൂടുതൽ മെച്ചപ്പെടാൻ വേണ്ടി ആ അറിവ് ഗ്രഹിക്കുന്നു," എന്നാണ് ഖുശ്ബു കുറിച്ചത്.

Also Read: The Pet Detective OTT: ഷറഫുദ്ദീന്റെ 'പെറ്റ് ഡിറ്റക്ടീവ്' ഒടിടിയിലേക്ക്, എവിടെ കാണാം?

Advertisment

Also Read: Vilayath Buddha Review: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി കല അക്കാദമിയില്‍ സംഘടിപ്പിച്ച അഭിനയ ശില്പ ശാലയില്‍ ഖുശ്ബുവും സുഹാസിനിയും പ്രേക്ഷകരോട് സംവദിച്ചു. ചിന്നത്തമ്പിയിലെ നീ എങ്കെ എന്‍ അന്‍പേ എന്ന ഗാനത്തിനൊപ്പം ഖുശ്ബുവും കണ്ണകിയായി എത്തി സുഹാസിനിയും അഭിനയത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങള്‍ ആസ്വാദകര്‍ക്കായി അവതരിപ്പിക്കുകയും ചെയ്തു. 

Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ

Khushbu Suhasini Maniratnam Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: