52nd Kerala State Film Award Winners Best Film, Best Actor, Best Actress Live Updates: 2021 വർഷത്തേക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരത്തു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതി തിരഞ്ഞെടുക്കപ്പെട്ടു. ജോജു ജോർജും ബിജു മേനോനുമാണ് മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ പുരസ്കാരം നേടിയത്. നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം, മധുരം എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് ജോജുവിന് പുരസ്കാരം നൽകിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാക്കൾ ഇവർ
- മികച്ച ചിത്രം- ആവാസവ്യൂഹം (സംവിധായകൻ- കൃഷാന്ദ് ആർ കെ)
- മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട് (സംവിധായകൻ- റഹ്മാൻ ബ്രദേഴ്സ്), നിഷിദ്ധോ (സംവിധായിക- താര രാമാനുജൻ)
- മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി)
- മികച്ച നടൻ: ബിജു മേനോൻ (ആർക്കറിയാം), ജോജു ജോർജ് (നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം, മധുരം)
- മികച്ച നടി: രേവതി (ഭൂതകാലം)
- മികച്ച രണ്ടാമത്തെ നടൻ: സുമേഷ് മൂർ (കള)
- മികച്ച രണ്ടാമത്തെ നടി: ഉണ്ണിമായ പ്രസാദ് (ജോജി)
- മികച്ച ബാലതാരം – മാസ്റ്റർ ആദിത്യൻ (നിറയെ തത്തകളുള്ള മരം)
- മികച്ച ബാലതാരം- സ്നേഹ അനു (തല)
- മികച്ച കഥാകൃത്ത്- ഷാഹി കബീർ (നായാട്ട്)
- മികച്ച ഛായാഗ്രാഹകൻ- മധു നീലകണ്ഠൻ (ചുരുളി)
- മികച്ച വസ്ത്രാലങ്കാരം: മെൽവിൻ ജെ (മിന്നൽ മുരളി)
- മികച്ച തിരക്കഥ: കൃഷാന്ദ് ആർ കെ (ആവാസവ്യൂഹം)
- മികച്ച തിരക്കഥ (അവലംബിതം): ശ്യാം പുഷ്കരൻ (ജോജി)
- മികച്ച ഗാനരചയിതാവ്- ബി കെ ഹരിനാരായണൻ (കാടക്കാലം)
- മികച്ച സംഗീത സംവിധായകൻ: ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
- മികച്ച പശ്ചാത്തലസംഗീതം: ജസ്റ്റിൻ വർഗീസ് (ജോജി)
- മികച്ച ഗായകൻ: പ്രദീപ് കുമാർ (പാട്ട്: രാവിൽ, ചിത്രം: മിന്നൽ മുരളി)
- മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (പാട്ട്: പാൽനിലാവിൻ, ചിത്രം- കാണെക്കാണെ)
- മികച്ച ചിത്രസന്നിവേശം: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
- മികച്ച കലാസംവിധാനം: എവി ഗോകുൽ ദാസ് (തുറമുഖം)
- മികച്ച ശബ്ദലേഖനം (സിങ്ക് സൗണ്ട്): അരുൺ അശോക്, സോനു കെ പി (ചവിട്ട്)
- മികച്ച ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
- മികച്ച സൗണ്ട് ഡിസൈൻ: രംഗനാഥ് രവി (ചുരുളി)
- മികച്ച ലബോർട്ടറി/കളറിസ്റ്റ്- ലിജു പ്രഭാകർ (ചുരുളി)
- മികച്ച ചമയം: രഞ്ജിത് അമ്പാടി (ആർക്കറിയാം)
- മികച്ച വസ്ത്രാലങ്കാരം: മെൽവിൻ ജെ (മിന്നൽ മുരളി)
- മികച്ച ഡബ്ബിങ് (പുരുഷൻ): അവാർഡിന് അർഹമായ പ്രകടനങ്ങൾ ഇല്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
- മികച്ച ഡബ്ബിങ് (സ്ത്രീ): ദേവി എസ് (ദൃശ്യം 2- കഥാപാത്രം റാണി)
- മികച്ച നൃത്തസംവിധാനം: അരുൺ ലാൽ (ചവിട്ട്)
- ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രം: ഹൃദയം (സംവിധാനം- വിനീത് ശ്രീനിവാസൻ, നിർമാണം- വിശാഖ് സുബ്രഹ്മണ്യൻ)
- മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പട)
- മികച്ച വി എഫ് എക്സ്: ആൻഡ്രൂസ് ഡിക്രൂസ് (മിന്നൽ മുരളി)
- മികച്ച കുട്ടികളുടെ ചിത്രം: കാടക്കാലം
- വനിതാ/ട്രാൻസ് വിഭാഗത്തിൽ നിന്നുള്ളവർക്കുള്ള പ്രത്യേക പുരസ്കാരം: നേഖ എസ് (അന്തരം)
- പ്രത്യേക ജൂറി പുരസ്കാരം- ഷെറി ഗോവിന്ദൻ (അവനോവിലോന)
- പ്രത്യേക ജൂറി പരാമർശം- ജിജോ ബേബി (ഫ്രീഡം ഫൈറ്റ്)
142 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടത്. ഇവയില്‍ ഏഴെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
52nd Kerala State Film Awards 2021 Winners Live Updates
ദിലീഷ് പോത്തൻ (ജോജി)
ബിജു മേനോൻ (ആർക്കറിയാം)
ജോജു ജോർജ് (നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്, തുറമുഖം)
രേവതി (ഭൂതകാലം)
സുമേഷ് മൂർ (കള)
ഉണ്ണിമായ (ജോജി)
മധു നീലകണ്ഠൻ- ചിത്രം ചുരുളി
ശ്യാം പുഷ്കരൻ – ചിത്രം ജോജി
ബി കെ ഹരിനാരായണൻ
ഹിഷാം അബ്ദുൽ വഹാബ്- ചിത്രം ഹൃദയം
ജസ്റ്റിൻ വർഗീസ് – ചിത്രം (ജോജി)
പ്രദീപ് കുമാർ- ചിത്രം മിന്നൽ മുരളി
സിതാര കൃഷ്ണകുമാർ- ചിത്രം കാണെക്കാണെ
അവാർഡിന് അർഹമായ പ്രകടനങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
ദേവി എസ് (ചിത്രം- ദൃശ്യം 2, കഥാപാത്രം- റാണി)
അരുൺ ലാൽ (ചിത്രം- ചവിട്ട്)
ഹൃദയം (സംവിധായകൻ: വിനീത് ശ്രീനിവാസൻ, നിർമാതാവ്: വിശാഖ് സുബ്രഹ്മണ്യം)
കൃഷ്ണേന്ദു കലേഷ് (ചിത്രം: പ്രാപ്പട)
ആൻഡ്രൂസ് ഡിക്രൂസ് (ചിത്രം : മിന്നൽ മുരളി)
നേഖ എസ് (ചിത്രം: അന്തരം)
ജിയോ ബേബി- ഫ്രീഡം ഫൈറ്റ്
മികച്ച ചലച്ചിത്രഗ്രന്ഥം- നഷ്ടസ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ)
സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കുന്നു.
52nd Kerala State Film Awards Live Updates: 2021 സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രഖ്യാപനം അൽപ സമയത്തിനുള്ളിൽ, തത്സമയം