തമിഴര്‍ക്ക് തലൈവര്‍ ഒന്നേയുള്ളൂ. അത് സാക്ഷാല്‍ രജനികാന്ത്! കെ. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കന്നഡിഗനായ ശിവാജി റാവു ഗേക്‌വാദ് തമിഴരുടെ രജനികാന്തായി അരങ്ങേറ്റം കുറിച്ചത്. ആരും അനുകരിക്കാനാഗ്രഹിക്കുന്ന, എന്നാല്‍ ആരെക്കൊണ്ടും അനുകരിക്കാന്‍ കഴിയാത്ത സ്റ്റൈല്‍ കണ്ടു തന്നെയാണ് ഈ മനുഷ്യനെ ആരാധകര്‍ സ്റ്റൈല്‍ മന്നന്‍ എന്നു വിളിച്ചത്. ശിവാജി റാവുവില്‍ നിന്ന് രജനികാന്തിലേക്കും സ്റ്റൈല്‍ മന്നനിലേക്കും തലൈവറിലേക്കുമുള്ള യാത്രയുടെ 44 വര്‍ഷങ്ങള്‍.

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

ബെംഗളൂരുവിലെ ഒരു മറാഠാ കുടുംബത്തിലായിരുന്നു രജനിയുടെ ജനനം. അഞ്ചാം വയസില്‍ അമ്മയെ നഷ്ടപ്പെട്ടു. ബാല്യവും കൗമാരവും ദാരിദ്ര്യത്തിന്റേതായിരുന്നു. എടുത്താല്‍ പൊങ്ങാത്ത ജീവിത പ്രാരാബ്ധം മൂലം, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മദ്രാസിലും, ബാംഗ്ലൂരിലും വിവിധ ജോലികള്‍ ചെയ്തു. ഇക്കാലത്താണ് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുണ്ടെന്ന വിവരം അറിയുകയും വീട്ടില്‍നിന്നുള്ള എതിര്‍പ്പിനിടയിലും, കോഴ്സിന് പോകാനുള്ള സാമ്പത്തികവും മാനസികവുമായ പിന്തുണ അദ്ദേഹത്തിന് നല്‍കിയത്, രാജ്ബഹദൂര്‍ എന്ന സുഹൃത്തായിരുന്നു. പഠനകാലത്താണ് വിഖ്യാത സംവിധായകന്‍ കെ. ബാലചന്ദ്രനെ പരിചയപ്പെടുന്നതും, അദ്ദേഹം ശിവാജി റാവുവിനോട് തമിഴ് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇദ്ദേഹം തന്നെയാണ് പിന്നീട് ശിവാജി റാവു എന്ന പേര് മാറ്റി രജനികാന്ത് എന്നു വിളിച്ചത്.

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

പിന്നീട് ഒന്നിനു പുറകെ ഒന്നായി ചിത്രങ്ങള്‍. ആദ്യ കാലത്ത്, വില്ലന്‍ വേഷങ്ങളായിരുന്നുവെങ്കില്‍ പിന്നീട്, നായകവേഷങ്ങള്‍ പതിവായി. തമിഴ് സിനിമയില്‍ പുതിയ തരംഗമായി രജനി ആസ്വാദകരുടെ സിരകളില്‍ രജനി കത്തിക്കയറി. രജനിയുടെ ചലനങ്ങളും, ഭാവങ്ങളും യുവാക്കള്‍ക്ക് ഹരമായി. എസ് പി മുത്തുരാമന്റെ ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായി. അരങ്ങേറ്റം കുറിച്ച ആദ്യ നാല് വര്‍ഷങ്ങളില്‍ നാല് ഭാഷകളിലായി 50 ഓളം സിനിമകളിലാണ് രജനീകാന്ത് അഭിനയിച്ചത്. നാന്‍ സിഗപ്പുമണിതന്‍, പഠിക്കാത്തവന്‍, വേലക്കാരന്‍, ധര്‍മ്മത്തിന്‍ തലൈവന്‍, നല്ലവനുക്ക് നല്ലവന്‍ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ പ്രധാന ചിത്രങ്ങള്‍. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്. മണിരത്്നത്തിന്റെ ദളപതിയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

കൂലിക്കാരന്‍, കര്‍ഷകന്‍, ഓട്ടോറിക്ഷ ഡ്രൈവര്‍, ഹോട്ടല്‍ വെയ്റ്റര്‍ തുടങ്ങിയ വേഷങ്ങളിലൂടെയാണ് രജനികാന്ത് ജനലക്ഷങ്ങളുടെ തലൈവനായത്. സിഗരറ്റ് കറക്കി ചുണ്ടില്‍ വച്ച് വലിക്കുന്നതു മുതല്‍ ചുറുചുറുക്കോടെയുള്ള സ്‌റ്റൈലന്‍ നടത്തം വരെ… രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയായിരുന്നു. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് ആ രജനി ടച്ച്.

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

തൊണ്ണൂറുകളില്‍ മന്നന്‍, പടയപ്പ, മുത്തു, ബാഷ തുടങ്ങിയ ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഉത്സവമായി. ഇവിടെ രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. 1993-ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനില്‍ ജനപ്രിയനായി. എങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതുമൂലം മുത്തു വിതരണക്കാരന് നഷ്ടമുണ്ടാക്കി. വിതരണക്കാരന് നഷ്ടപരിഹാരം നല്‍കിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ ശ്രദ്ധേയമായ മാതൃക കാട്ടാന്‍ രജനി തയാറായി.

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

രജിനികാന്ത്, Rajinikanth, ശിവാജി, Shivaji, കബാലി, Kabali, തലൈവർ, Thalaivar, തമിഴ് സിനിമ, Tamil Cinema, IE Malayalam

തമിഴിനു പുറമെ മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ രജനി അഭിനയിച്ചിട്ടുണ്ട്. ആധാ കാനൂന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രജനിക്ക് അവിടെ ചുവടുറപ്പിക്കാനായില്ല. 1988-ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ രജനികാന്ത് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. പഴയ സ്റ്റൈൽ മന്നൻ രജനികാന്തിനെ ഒരിക്കൽ കൂടി കണ്ട്, തീയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കാൻ ആരാധകർക്ക് അവസരമൊരുക്കിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook