നെറ്റ്ഫ്ളിക്സ് ചിത്രങ്ങളിൽ ഏറെ ട്രെൻഡിംഗ് ആയ പോളിഷ് ചിത്രമാണ് ‘365 ഡേയ്സ്’. സിസിലിയൻ മാഫിയ തലവൻ ഒരു സ്ത്രീയെ തട്ടികൊണ്ടുപോയി തടങ്കിൽ പാർപ്പിക്കുന്നതും അയാളുമായി പ്രണയത്തിലാവാൻ 365 ദിവസങ്ങൾ സമയപരിധി നിശ്ചയിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. ലൈംഗിക്കടത്ത്, തട്ടികൊണ്ടുപോകൽ, ബലാത്സംഗം എന്നിവയെ സിനിമ മഹത്വവത്കരിക്കുന്നു എന്നു ചൂണ്ടികാണിച്ച് ബ്രിട്ടീഷ് ഗായകൻ ഡഫി ഉൾപ്പെടെ നിരവധിപേർ സിനിമയ്ക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ ചിത്രം പിൻവലിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

ബ്ലാങ്ക ലിപിൻസ്കയുടെ പുസ്തകത്തെ അവലംബിച്ച് ഒരുക്കിയ ‘365 ഡേയ്സ്’ ലൈംഗികക്കടത്തിനെ മഹത്വവത്കരിക്കുകയാണെന്ന് ചൂണ്ടികാട്ടി ബ്രിട്ടീഷ ഗായകൻ ഡഫി നെറ്റ്ഫ്ളിക്സ് ചീഫ് എക്സിക്യൂട്ടീവ് റീഡ് ഹേസ്റ്റിംഗ്സിന് കത്തെഴുതിയിരുന്നു. ഡഫിയുടെ കത്ത് ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ, Change.org എന്ന സംഘടനയും ചിത്രം പിൻവലിക്കണം എന്നാവശ്യപ്പെട്ട് രംഗത്തുവരികയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. 6000ത്തിൽ ഏറെപ്പേരാണ് നിവേദനത്തിൽ ഒപ്പിട്ടത്.

ഇറ്റാലിയൻ നടനായ മിഷേൽ മോറോൺ, അന്ന മരിയ സീക്ലൂക്ക എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും പോപ്പുലർ സിനിമകളുടെ ലിസ്റ്റിൽ ഇടംപിടിച്ച ‘365 ഡേയ്സ്’ റേറ്റിംഗിലും ഏറെ മുന്നിലാണ്. പോളണ്ടിലും ഇറ്റലിയിലുമായി ചിത്രീകരിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പോളണ്ടിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്തു തുടങ്ങിതോടെ ആഗോളതലത്തിൽ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടു.

Read more: നെറ്റ്ഫ്ളിക്സിലെ ഏറ്റവും പുതിയ മലയാളചിത്രം: ‘കപ്പേള’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook