scorecardresearch

36 വർഷങ്ങൾക്കിപ്പുറം ആ ഹിറ്റ് ഗാനത്തിനു ചുവടുവച്ച് നാഗാർജുനയും അമലയും, വീഡിയോ

നാഗാർജുനയേയും അമലയേയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാക്കി മാറ്റിയ ശിവ റി- റിലീസിനൊരുങ്ങുന്നു, നവംബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

നാഗാർജുനയേയും അമലയേയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാക്കി മാറ്റിയ ശിവ റി- റിലീസിനൊരുങ്ങുന്നു, നവംബർ 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Nagarjuna Amala Akkineni

നാഗാർജുനയും അമലയും ഒന്നിച്ചെത്തിയ 'ശിവ' ഒരു കൾട്ട് ക്ലാസിക് ചിത്രമാണ്. രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 1989-ൽ പുറത്തിറങ്ങിയ ഈ സിനിമ, ക്യാമ്പസ് പശ്ചാത്തലവും അതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും കാരണം തെലുങ്ക് സിനിമയിൽ ഒരു പുതിയ തരംഗം തന്നെ സൃഷ്ടിച്ചു.

Advertisment

Also Read: ഏറ്റവും കൂടുതൽ അനുമോൾക്ക്, കുറവ് അനീഷിന്; ബിഗ് ബോസ് ഫൈനലിസ്റ്റുകളുടെ പ്രതിഫലമിങ്ങനെ: Bigg Bossmalayalam 7

'ശിവ'യുടെ വൻ വിജയമാണ് നാഗാർജുനയേയും അമലയേയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാക്കി മാറ്റിയത്. 36 വർഷങ്ങൾക്കിപ്പുറം, ശിവ ഏറ്റവും മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായ 4K ഡോൾബി അറ്റ്‌മോസ് പതിപ്പിൽ വീണ്ടും തീയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ യഥാർത്ഥ മാജിക് പുതിയ തലമുറയ്ക്കും അനുഭവിക്കാനായി, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റീമാസ്റ്റർ ചെയ്താണ് 'ശിവ'യുടെ ഈ പതിപ്പ് ഒരുക്കിയിരിക്കുന്നത്.  നവംബർ 14നാണ് ചിത്രത്തിന്റെ റീ- റിലീസ്. 

Also Read: ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ; ജയറാമിനൊപ്പം വേദിയിൽ ചുവടുവച്ച് മമ്മൂട്ടി, വീഡിയോ

Advertisment

ശിവ റി- റിലീസിന്റെ പ്രചരണാർത്ഥം ബിഗ് ബോസ് വേദിയിൽ ഒന്നിച്ചെത്തിയ നാഗാർജുനയുടെയും അമലയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Also Read: എന്റെ ആ ബന്ധത്തെ കുറിച്ച് ഭാര്യയ്ക്ക് അറിയാമായിരുന്നു: ജനാർദ്ദനൻ

"മുപ്പത്തിയാറ് വർഷം മുമ്പ് രാം ഗോപാൽ വർമ്മ 'ശിവ' സംവിധാനം ചെയ്യുകയും എന്നെ ഒരു സ്റ്റാർ ആക്കി മാറ്റുകയും ചെയ്തു. റീമാസ്റ്റർ ചെയ്ത പതിപ്പ് വളരെ മികച്ച രീതിയിലാണ് വന്നിരിക്കുന്നത്. ഇത് യാഥാർത്ഥ്യമാക്കാൻ ആർ.ജി.വി. മാസങ്ങളോളം കഠിനാധ്വാനം ചെയ്തു. ഇത് കണ്ടപ്പോൾ, ഇന്നത്തെ സിനിമകളിൽ എന്തുകൊണ്ടാണ് അത്തരമൊരു ശബ്ദം ഇല്ലാത്തതെന്ന് ഞാൻ ആശ്ചര്യപ്പെട്ടു. നിങ്ങളുടെ മാതാപിതാക്കളുടെ തലമുറ മൊണോലോഗ് സൗണ്ടിലാണ് 'ശിവ' കണ്ടത്; ഇപ്പോൾ നിങ്ങൾക്കത് ഡോൾബി അറ്റ്‌മോസിൽ അനുഭവിക്കാം. 'ശിവ' 4K കണ്ട് എല്ലാവരും അമ്പരന്നുപോകും," ട്രെയിലർ ലോഞ്ചിൽ നാഗാർജുന പറഞ്ഞു.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

തെന്നിന്ത്യൻ താരം നാഗാർജുനയുടെ ഭാര്യ മാത്രമല്ല മലയാളികളെ സംബന്ധിച്ച് അമല. ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തിലെ മായാ വിനോദിനി എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി അമല അക്കിനേനിയെ മലയാളികൾക്ക് എന്നെന്നും ഓർക്കാൻ. കുസൃതിക്കാരിയായ പെൺകുട്ടിയായി മലയാളക്കരയുടെ മുഴുവൻ ഇഷ്ടം കവർന്ന കഥാപാത്രങ്ങളിലൊന്നാണ് അമലയുടെ മായാ വിനോദിനി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, കെയർ ഓഫ് സൈറ ബാനു എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന മലയാളം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അമല.

Also Read: അഭിനയം കൊണ്ടും സ്നേഹം കൊണ്ടുമൊക്കെ നിങ്ങൾ ഒരുപാട് മുകളിൽ ആണ് ദുൽഖർ: സമുദ്രക്കനി

നാഗാർജുനയുമായുള്ള വിവാഹത്തോടെയാണ്  അമല അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. 1990ൽ ലക്ഷ്മി ദഗുബതിയുമായുള്ള വിവാഹമോചനത്തിന് ശേഷം 1992ലാണ് നാഗാർജുന അമലയെ വിവാഹം ചെയ്തത്. അമല- നാഗാർജുന ദമ്പതികൾക്ക് ഒരു മകനാണ് ഉള്ളത്, അഖിൽ. ‘അഖിൽ: ദ പവർ ഓഫ് ജോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഖിലും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 

വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിന്ന അമല, രണ്ടാംവരവിൽ മലയാളത്തിൽ കെയർ ഓഫ് സൈറ ബാനു, ഹിന്ദിയിൽ കർവാൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു, ഒപ്പം ഏതാനും തെലുങ്ക്, തമിഴ് ചിത്രങ്ങളിലും. 

'ബ്ലു ക്രോസ് ഓഫ് ഹൈദരാബാദ്' എന്ന എൻജിഒയ്ക്ക് നേതൃത്വം നൽകിയ അമല സാമൂഹികപ്രവര്‍ത്തനങ്ങളിലും സജീവമാണ്. മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്ന നിരവധി പ്രവർത്തനങ്ങൾ അമലയും ബ്ലൂ ക്രോസും ചേർന്ന് നടത്തുന്നുണ്ട്.

Also Read: ആസിഫ് അലിയൊന്നും നമ്മളെ പോലെ റിച്ച് അല്ലെന്നേ; റിമിയുടെ വീഡിയോ, കുഞ്ചന്റെ കൗണ്ടർ

Nagarjuna Akkineni Amala Akkineni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: