പ്രേക്ഷകരുടെ ആസ്വാദനാശീലങ്ങളെ മാറ്റിമറിച്ച സിനിമയായിരുന്ന പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച അപരന്‍. തന്നോട് സാദൃശ്യമുള്ള അപരനെത്തേടി നടക്കുന്ന നായകന്റെ കഥ പറയുന്ന അപരന്‍ ജയറാമിന്റെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

അപരനായി അദ്ദേഹം മലയാള സിനിമയിലേക് കടന്നു വന്നിട്ട് ഇന്നേക്ക് 30 വർഷം തികഞ്ഞു. ഭാര്യ പാര്‍വ്വതിയേും കണ്ടുമുട്ടിയിട്ട് 30 വര്‍ഷം തികയുന്നതായി ജയറാം ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. ‘അശ്വതിയെ കണ്ടു മുട്ടിയതിനും 30 വർഷം തികയുന്നു. ഈ കാലമത്രെയും എന്നെ നില നിർത്തിയ എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്നും , എന്റെ പ്രിയ പ്രേക്ഷകരുടെ സ്നേഹത്തിനും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജയറാം’, അദ്ദേഹം കുറിച്ചു.

പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് അപരൻ. 1988-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണിത്. തെറ്റിദ്ധാരണ മൂലം നിഷകളങ്കനായ ഒരു യുവാവിന് വന്നുഭവിക്കുന്ന പ്രശ്നങ്ങളാണ് കഥാതന്തു. അപരൻ എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്. 1989-ലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു.

ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായി. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. മകൻ കാളിദാസും മലയാളത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്.

പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.  കാലടി ശ്രീശങ്കര കോളേജിലാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ, ജില്ലാതലത്തിൽ ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ