scorecardresearch

28ാമത് ഐഎഫ്എഫ്കെ: ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ക്രിസ്റ്റോഫ് സനൂസിക്ക്

യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ 6 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും.

യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ 6 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് പുരസ്‌കാരം സമ്മാനിക്കും.

author-image
Entertainment Desk
New Update
Krzysztof Zanussi | IFFK | 2023

ഫൊട്ടോ: പിആർ ഐഎഫ്എഫ്കെ

തിരുവനന്തപുരം: 28ാമത് ഐഎഫ്എഫ്കെയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 

Advertisment

യൂറോപ്യന്‍ സിനിമയിലെ അതികായനായ സനൂസിയുടെ 6 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പെര്‍ഫക്റ്റ് നമ്പര്‍, ദ ഇല്യുമിനേഷന്‍, ദ കോണ്‍ട്രാക്റ്റ്, ദ സ്പൈറല്‍, ഫോറിന്‍ ബോഡി, എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 15ന് നിശാഗന്ധിയില്‍ നടക്കുന്ന മേളയുടെ സമാപനച്ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ജീവിതം, മരണം, വിശ്വാസം, ധാര്‍മ്മികത, സ്വാതന്ത്ര്യം, അസ്തിത്വം, വാര്‍ധക്യം എന്നിവയെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും പങ്കുവെക്കുന്നവയാണ് സനൂസിയുടെ ചിത്രങ്ങള്‍. 1939ല്‍ വാഴ്സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966ല്‍ സംവിധാനം ചെയ്ത 'ഡെത്ത് ഓഫ് എ പ്രോവിന്‍ഷ്യല്‍' അദ്ദേഹത്തിന്റെ ഡിപ്ലോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം  അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്ര ജീവിതത്തിന്റെ ദിശാസൂചിയായി.

ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം 'ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍' പോളിഷ് സിനിമയിലെ മൂന്നാം തരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 70കളിലാണ് സനൂസിയുടെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്ളാഷ്(1976), ഫാമിലി ലൈഫ് (1970), സ്പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. 'ലൈഫ് ഏസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്(1999),ഫോറിന്‍ ബോഡി (2014),എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.

Advertisment

1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് 'എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍'. 'ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍' കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കിയുടെ 'ക്യാമറ ബഫ്' എന്ന സിനിമയില്‍ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു.

1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചു. ചലച്ചിത്രാധ്യാപകന്‍ കൂടിയായ സനൂസി ഇപ്പോള്‍ സ്വിറ്റ്സര്‍ലന്റിലെ യൂറോപ്യന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്സ്‌കി ഫിലിം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൊഫസറാണ്. 1998ല്‍ നടന്ന ഐഎഫ്എഫ്കെയില്‍ സനൂസി പങ്കെടുത്തിരുന്നു.

Read More Entertainment News Here

iffk 2023

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: