Latest News

‘കമ്മീഷണറി’ന്റെ 25 വര്‍ഷങ്ങള്‍; ഓര്‍മ്മകള്‍ പങ്കുവച്ച് സുരേഷ് ഗോപി

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, എംജി സോമന്‍, രതീഷ്, ശോഭന എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ കമ്മീഷണര്‍ 1994ലെ വിഷു റിലീസായാണ് തിയേറ്ററില്‍ എത്തിയത്

commissioner

‘ഓര്‍മ്മയുണ്ടോ ഈ മുഖം?’ ഒരുകാലത്ത് മലയാളിയെ കോരിത്തരിപ്പിച്ച സുരേഷ് ഗോപി ഡയലോഗ് ആയിരുന്നു. കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎഎസിനെ പോലൊരു പൊലീസ് ആകാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടായിരുന്നില്ല അക്കാലത്ത്.

കമ്മീഷണര്‍ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 25 വര്‍ഷങ്ങള്‍ തികയുകയാണ്. മലയാള സിനിമയില്‍ പൊലീസ് വേഷങ്ങള്‍ ചെയ്യാന്‍ സുരേഷ് ഗോപിയെക്കാള്‍ നല്ലൊരു നടനെ ചിന്തിക്കാന്‍ പോലും പറ്റാത്ത കാലം, ഭരത് ചന്ദ്രനെ പോലെ ആദര്‍ശ ധീരനായ ഒരു ഉദ്യോഗസ്ഥനെ ആരാധിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. സുരേഷ് ഗോപി എന്ന നടനെ കുറിച്ചോര്‍ക്കുമ്പോള്‍ ഏതൊരു മലയാളിക്കും ആദ്യം മനസില്‍ വരുന്ന കഥാപാത്രവും ഇതു തന്നെയായിരിക്കും.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി, എംജി സോമന്‍, രതീഷ്, ശോഭന എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ കമ്മീഷണര്‍ 1994ലെ വിഷു റിലീസായാണ് തിയേറ്ററില്‍ എത്തിയത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് രഞ്ജി പണിക്കര്‍ ആണ്.

സുരേഷ് ഗോപിയുടെ ചലച്ചിത്ര ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സിനിമയിലെ ഭരത് ചന്ദ്രന്‍ എന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ വേഷം. പിന്നീട് ഇതിന്റെ തുടര്‍ ചിത്രങ്ങളായി ‘ഭരത്ചന്ദ്രന്‍ ഐപിഎസ്’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: 25 years of suresh gopi movie commissioner sobhana mg soman ratheesh

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express