വെളളിത്തിരയിൽ 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. 1992 ജൂൺ 25 നാണ് ഷാരൂഖിന്റെ ആദ്യ ചിത്രമായ ദീവാന റിലീസ് ആയത്. അവിടുന്നിങ്ങോട്ട് ബോളിവുഡിൽ ഷാരൂഖിന്റെ യുഗം തുടങ്ങുകയായിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും ആരെയും മയക്കുന്ന ചിരിയിലൂടെയും ഷാരൂഖ് ബോളിവുഡിന്റെ കിങ് ഖാൻ ആയി.

ബാസിഗർ, ഡർ എന്നീ ചിത്രങ്ങളായിരുന്നു ഷാരൂഖിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഈ ചിത്രങ്ങളിലെ വില്ല ൻ കഥാപാത്രങ്ങൾ ഷാരൂഖിന് ഏറെ പ്രശംസ നേടിക്കൊടുത്തു. പിന്നീടിങ്ങോട്ട് ഷാരൂഖിന്റെ കൈയ്യൊപ്പ് പതിഞ്ഞ എത്രയെത്ര ചിത്രങ്ങൾ. ദിൽവാലെ ദുൽഹനിയ ലേ ജായേഗേ, കുച്ച് കുച്ച് ഹോതാ ഹേ, ചക് ദേ ഇന്ത്യ, ഓം ശാന്തി ഓം, രബ് നേ ബനാ ദി ജോഡി തുടങ്ങിയവ ബോളിവുഡിലെ ഷാരൂഖിന്റെ വൻവിജയചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ദിൽവാലെ ദുൽഹനിയ ലേ ജായേഗേ. നടനെന്നതിലുപരി സിനിമാ നിർമാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ് ഷാരൂഖ്.

25 വർഷത്തെ അഭിനയജീവിതത്തിനിടയിൽ നിരവധി അവാർഡുകളും ഷാരൂക് വാരിക്കൂട്ടിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ രജ്യം ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു. ലണ്ടനിലെ മെഴുക് മ്യൂസിയത്തിൽ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ Order of the Arts and Literature ബഹുമതിയും ഷാരൂഖിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ