/indian-express-malayalam/media/media_files/2026/02/02/k-pop-2026-02-02-10-31-14.jpg)
മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ ലെ 'ഗോൾഡൻ' എന്ന ഗാനം നേടിയത്
സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാർഡിന്റെ 68-ാമത് പതിപ്പിൽ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി ദലൈലാമയും സ്റ്റീവൻ സ്പിൽബർഗിനും കെ പോപ്പും. ടിബറ്റൻ ആത്മീയ ഗുരു ദലൈലാമ ആദ്യ ഗ്രാമി പുരസ്കാരം നേടിയപ്പോൾ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള കെ-പോപ്പ് ചരിത്ര വിജയം സ്വന്തമാക്കി. പ്രശസ്ത ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് അപൂർവ്വമായ 'ഇഗോട്ട്' പദവി സ്വന്തമാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്.
മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് ദലൈലാമയ്ക്ക് ആദ്യ ഗ്രാമി പുരസ്കാരം ലഭിച്ചത്. ദലൈലാമയുടെ മനസ്സ്, കാരുണ്യം, ഐക്യം, ശാരീരികവും മാനസികവുമായ ക്ഷേമം എന്നിവയെക്കുറിച്ചുള്ള ചിന്തകളുടെ റെക്കോർഡിംഗുകൾ നിരവധി വർഷങ്ങളായി പകർത്തിയതാണ് ആൽബം.
Also Read: കായലരികത്ത് വലയെറിഞ്ഞപ്പോൾ; മലയാളം പാട്ടുപാടി വേദിയുടെ മനസ്സ് കവർന്ന് ബോളിവുഡ് ഗായിക
സംഗീത ലോകത്ത് തരംഗമായ ദക്ഷിണ കൊറിയൻ സംഗീത വിഭാഗമായ കെ-പോപ്പ് ആദ്യമായാണ് ഗ്രാമിയിൽ ഒരു പ്രധാന കാറ്റഗറിയിൽ പുരസ്കാരം നേടുന്നത്. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് ‘കെ-പോപ്പ് ഡീമൺ ഹണ്ടേഴ്സ്’ ലെ 'ഗോൾഡൻ' എന്ന ഗാനം നേടിയത്. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കെ-പോപ്പിന് പുരസ്കാരം ലഭിക്കുന്നത്.
'മ്യൂസിക് ഫോർ ജോൺ വില്യംസ്' മികച്ച സംഗീത സിനിമയ്ക്കുള്ള പുരസ്കാരം നേടിയതോടെയാണ് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിനെ തേടി ഗ്രാമി പുരസ്കരം എത്തിയത്. ഗ്രാമി പുരസ്കാരം കൂടി നേടിയതോടെ അദ്ദേഹം 'ഇഗോട്ട്' ക്ലബ്ബിൽ ഇടംപിടിച്ചു. എമ്മി, ഗ്രാമി, ഓസ്കാർ, ടോണി എന്നീ നാല് പ്രധാന പുരസ്കാരങ്ങളും നേടുന്ന കലാകാരന്മാരെയാണ് ഇഗോട്ട് വിജയികൾ എന്ന് വിളിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ചുരുക്കം ചില പ്രതിഭകളിൽ ഒരാളായി സ്പീൽബർഗ് മാറി.
Also Read: വിന്റേജ് വൈബിൽ അനുപമ; റെഡ് ഫ്ലോറൽ സാരിയിൽ മനംകവർന്ന് താരം
ലോസ് ഏഞ്ചൽസിലെ ക്രിപ്‌റ്റോ.കോം അരീനയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രമുഖ സംഗീത പ്രതിഭകൾ പങ്കെടുത്തു. അമേരിക്കൻ ഗായികയും ഗാനരചയിതാവും നടിയുമായ ലേഡി ഗാഗയും റാപ്പർ കെന്‍ഡ്രിക് ലാമറും ഗ്രാമി പുരസ്കാരം നേടി.‘ആബ്ര കാ ഡാബ്ര’യിലൂടെ ഡാന്‍സ് പോപ്പ് റെക്കോര്‍ഡിങ് വിഭാഗത്തിലാണ് കരിയറിലെ ആദ്യ ഗ്രാമി ലേഡി ഗാഗ സ്വന്തമാക്കിയത്. റാപ്പ് വിഭാഗത്തിൽ മൂന്നു പുരസ്കാരങ്ങളാണ് കെന്‍ഡ്രിക് ലാമർ നേടിയത്.
Read More: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us