scorecardresearch

January Release: ജനുവരിയിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ

യുവതാരങ്ങൾ ഒന്നിച്ചെത്തുമ്പോൾ…. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, പ്രണവ് മോഹൻലാൽ, ഉണ്ണി മുകുന്ദൻ, ഷെയ്ൻ നിഗം എന്നിവരുടെയെല്ലാം ചിത്രങ്ങൾ ജനുവരിയിൽ റിലീസിനെത്തുകയാണ്

January Release: ജനുവരിയിൽ റിലീസിനെത്തുന്ന ചിത്രങ്ങൾ

January Release: രണ്ടാം ലോക്ക്ഡൗണിനു ശേഷം സജീവമായ തിയേറ്ററുകളിലേക്ക് ഒരുപിടി ചിത്രങ്ങളാണ് ഈ ജനുവരിയിൽ എത്തുന്നത്. പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക് ആദ്യമെത്തുക അനശ്വര രാജൻ നായികയാവുന്ന ‘സൂപ്പർ ശരണ്യ’ ആണ്.

ലോകമെമ്പാടും ഒമിക്രോൺ ആശങ്ക പരത്തുമ്പോൾ വീണ്ടും ഒരു ലോക്ക്ഡൗണിനെ അതിജീവിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ലോകം. ലോക്ക്ഡൗൺ വീണ്ടും സിനിമാവ്യവസായത്തിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കകൾക്കിടയിലും ശുഭാപ്തി വിശ്വാസത്തോടെ ജനുവരി റിലീസ് ചിത്രങ്ങങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

ജനുവരിയിൽ തിയേറ്റർ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങൾ ഏതെന്നു നോക്കാം.

Super Sharanya Release: സൂപ്പർ ശരണ്യ

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ശരണ്യ’ ജനുവരി ഏഴിന് തിയേറ്ററുകളിൽ എത്തുകയാണ്. ‘തണ്ണീര്‍മത്തനി’ലെ നായികയായ അനശ്വര രാജന്‍ തന്നെയാണ് ഇവിടെയും നായികയായി എത്തുന്നത്. പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസാണ് ‘സൂപ്പർ ശരണ്യ’.

അര്‍ജുന്‍ അശോകന്‍, മമിത ബൈജു, നസ്‍ലെന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ കഥ ഒരുക്കിയതും ഗിരീഷ് തന്നെ. ഷെബിന്‍ ബെക്കറിനൊപ്പം ചേര്‍ന്ന് ഗിരീഷ് എ ഡി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. ഛായാഗ്രഹണം സജിത്ത് പുരുഷന്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈന്‍ കെ സി സിദ്ധാര്‍ഥന്‍, ശങ്കരന്‍ എ എസ്, സൗണ്ട് മിക്സിംഗ് വിഷ്‍ണു സുജാതന്‍, കലാസംവിധാനം നിമേഷ് എം താനൂര്‍.

Radhe Shyam Release: രാധേ ശ്യാം

‘ബാഹുബലി’യിലൂടെ പാൻ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ രാധേ ശ്യാം ആണ് ജനുവരി രണ്ടാം വാരത്തിലെ പ്രധാന റിലീസുകളിൽ ഒന്ന്. പേരു സൂചിപ്പിക്കും പോലെ തന്നെ ഒരു പ്രണയചിത്രമാണ് രാധേ ശ്യാം എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രത്തിൽ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്.

രാധേശ്യാം സംവിധാനം ചെയ്യുന്നത് പ്രമുഖ സംവിധായകന്‍ രാധാകൃഷ്‍ണ കുമാര്‍ ആണ്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്‍ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ജനുവരി 14-ാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്.

Meppadiyan Release: മേപ്പടിയാൻ

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘മേപ്പടിയാൻ’ ജനുവരി 14ന് തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌,വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി,ജോർഡി പൂഞ്ഞാർ,നിഷ സാരംഗ്,പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. നീൽ ഡി കുഞ്ഞ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ.

Salute Release: സല്യൂട്ട്

യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന ‘സല്യൂട്ട്’ ജനുവരി 14ന് തീയറ്ററുകളിലെത്തും. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്.

മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ.

Thuramukham Release: തുറമുഖം

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം 2022 ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥ.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. ബി അജിത്കുമാർ എഡിറ്റിംഗും ഗോകുൽദാസ് കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

Hridayam Release: ഹൃദയം

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ജനുവരി 21ന് തിയേറ്ററിലെത്തും. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മൊത്തം 15 പാട്ടുകളാണ് ഉള്ളത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

മെറിലാന്റ് സിനിമാസിന്റെ എഴുപതാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’.

Kallan D’souza Release: കള്ളൻ ഡിസൂസ

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ‘കള്ളൻ ഡിസൂസ’. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധായകൻ.

ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സജീർ ബാബയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫൽ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദുൽഖർ സൽമാൻ നായകായി എത്തിയ ചാർളിയിലെ ഒരു കഥാപാത്രമായിരുന്നു സുനിക്കുട്ടൻ കള്ളൻ ഡിസൂസ. ചാർളി പുറത്തിറങ്ങി ആറു വർഷം പിന്നിടുമ്പോൾ സൗബിന്റെ ആ കള്ളൻ കഥാപാത്രത്തെ ടൈറ്റിൽ കഥാപാത്രമാക്കി മറ്റൊരു ചിത്രമൊരുങ്ങുന്നു എന്ന കൗതുകവുമുണ്ട്. ജനുവരി 27നാണ് ചിത്രത്തിന്റെ റിലീസ്.

Veyil Release: വെയിൽ

ഷെയ്ന്‍ നിഗം നായകനാവുന്ന ‘വെയിൽ’ ജനുവരി 28ന് തിയേറ്ററുകളിലെത്തും. ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നവാഗതനായ ശരത്ത് ആണ്. ‘വലിയ പെരുന്നാളി’നു ശേഷമെത്തുന്ന ഷെയ്ന്‍ നിഗം ചിത്രമാണിത്.

ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം പ്രദീപ് കുമാര്‍.

ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണിത്. ഷെയ്ന്‍ നിഗത്തിന്റെ വിലക്കിലേക്ക് വരെ വഴക്കുകൾ എത്തുകയും പിന്നീട് ചലച്ചിത്ര സംഘടനകൾ ഇടപെട്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുകയായിരുന്നു.

January OTT Release: ജനുവരിയിലെ ഒടിടി റിലീസ്

തിയേറ്ററുകൾക്ക് സമാന്തരമായി ഒടിടി പ്ലാറ്റ്‌ഫോമുകളും സജീവമാവുമ്പോൾ ഒടിടി റിലീസിനായും ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിൽ ജനുവരിയിൽ റിലീസിനെത്തുന്ന പ്രധാനപ്പെട്ടൊരു ചിത്രമാണ് ‘ബ്രോ ഡാഡി’.

Bro Daddy Release: ബ്രോ ഡാഡി

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാൽ എത്തുമ്പോൾ മകൻ ഈശോ ജോണ്‍ കാറ്റാടിയായി എത്തുന്നത് പൃഥ്വിരാജാണ്. മീന, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികമാർ.

ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഡിസ്നി + ഹോട്ട്സ്റ്റാറിൽ ജനുവരി 26ന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്.

അതേസമയം, ജനുവരി ഏഴാം തീയതി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തുമെന്ന് മുൻപ് അറിയിച്ചിരുന്ന രാജമൗലി ചിത്രം ആർആർആറിന്റെ റിലീസ് ഒമിക്രോൺ വ്യാപകമാവുന്നതിന്റെ അടിസ്ഥാനത്തിൽ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.

2021 ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങളുടെ റിവ്യൂ വായിക്കാം

 1. Marakkar Malayalam Movie Review & Rating: കാഴ്ചയുടെ ഉത്സവമേളം തീർക്കുമ്പോഴും ആത്മാവ് നഷ്ടമായ ‘മരക്കാർ’; റിവ്യൂ
 2. Bheemante Vazhi Review & Rating: ഒരു റോഡുണ്ടാക്കിയ രസകരമായ കഥ; ‘ഭീമന്റെ വഴി’ റിവ്യൂ
 3. Sumesh & Ramesh Movie Review Rating: മനസ്സു നിറയ്ക്കുന്ന ഒരു ചിരിപ്പടം; ‘സുമേഷ് & രമേഷ്’ റിവ്യൂ
 4. Muddy Movie Review & Rating: കഥയില്ല, കാഴ്ച മാത്രം; നിരാശപ്പെടുത്തി ‘മഡ്ഡി’; റിവ്യൂ
 5. Pushpa Review & Rating: അല്ലുവിന്റെ വിളയാട്ടം; ‘പുഷ്പ’ റിവ്യൂ
 6. Ajagajantharam Movie Review & Rating: മികച്ച കാഴ്ചാനുഭവം, ദുർബലമായ തിരക്കഥ; ‘അജഗജാന്തരം റിവ്യൂ
 7. Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ
 8. Madhuram Movie Review & Rating: സ്നേഹത്തിന്റെ മധുരം കിനിയുമ്പോൾ; ‘മധുരം’ റിവ്യൂ
 9. Meow Movie Review & Rating: ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇഷ്ടം കവർന്നും ‘മ്യാവൂ’; റിവ്യൂ
 10. Kunjeldho Movie Review & Rating: മനസ്സുനിറയ്ക്കും ‘കുഞ്ഞെൽദോ’; റിവ്യൂ
 11. 83 Movie Review & Rating: കപിൽ ദേവായി വിസ്മയിപ്പിച്ച് രൺവീർ; ’83’ റിവ്യൂ
 12. Kesu Ee Veedinte Nadhan Movie Review & Rating: ചിരിപ്പിക്കാൻ കഷ്ടപ്പെടുന്ന, പുതുമകളില്ലാത്ത പടം; ‘കേശു ഈ വീടിന്റെ നാഥൻ’ റിവ്യൂ
 13. Djibouti Movie Review & Rating: പ്രണയവും അതിജീവനവും; ‘ജിബൂട്ടി’ റിവ്യൂ
 14. Oru Thathvika Avalokanam Movie Review & Rating: ചിരിയും ചിന്തയുമായി ‘ഒരു താത്വിക അവലോകനം’; റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 2022 january theatre and ott release films