scorecardresearch
Latest News

ആ മഹാപ്രളയകാലം വീണ്ടും കൺമുന്നിൽ; 2018 ട്രെയിലർ

വൻ താരനിരയുള്ള ഈ ചിത്രം മേയ് അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്

2018 trailer, 2018: Everyone Is A Hero trailer, Jude Anthany Joseph's 2018
2018: Everyone Is A Hero Trailer

കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018: എവരിവണ്‍ ഈസ് എ ഹീറോ’യുടെ ട്രെയിലറെത്തി. 2018ലെ പ്രളയത്തില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവ കഥകൾ കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

“ഈ സിനിമ ഒരു ഓർമപ്പെടുത്തലാണ്. കേരളം കണ്ട മഹാപ്രളയത്തെ ചങ്കുറപ്പോടെ അതിജീവിച്ച മലയാളികളുടെ ഒത്തൊരുമയുടെ ദൃശ്യാവിഷ്കാരം!,” ചിത്രത്തിന്റെ ട്രെയിലർ ഷെയർ ചെയ്തുകൊണ്ട് ടൊവിനോ തോമസ് കുറിച്ചു.

വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്‍റണി ജോസഫ്, അജു വര്‍ഗീസ്,അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്‍വി റാം, ഗൗതമി നായർ, ജിബിന്‍ ഗോപിനാഥ്, ഡോക്‌ടര്‍ റോണി എന്നിവരെല്ലാം ചിത്രത്തിലുണ്ട്.

വേണു കുന്നപ്പള്ളി, ആന്‍റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്. മേയ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 2018 film trailer jude anthany joseph